India Pakistan Conflict: പോരാട്ടം ഭീകരർക്കെതിരെ, ഇന്ത്യയുടെ എയർ ഡിഫൻസ് ശക്തം; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം
India Pakistan Conflict: പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്നു. പാകിസ്താൻ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർത്തുവെന്നും സൈന്യം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പോരാട്ടം ഭീകരർക്കെതിരെ മാത്രമാണെന്ന് ഉറപ്പിച്ച് ഇന്ത്യൻ സൈന്യം. എന്നാൽ പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്നു. പാകിസ്താൻ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർത്തുവെന്നും സൈന്യം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തത്.
മൂന്ന് സേനകളും ഒരുമിച്ചാണ് വ്യോമാക്രമണങ്ങളെ സംയുക്തമായി പാകിസ്താൻ ആക്രമണത്തെ പ്രതിരോധിച്ചത്. പാകിസ്താനെ പ്രതിരോധിക്കാൻ മൾട്ടി ലെയർ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചു. ആകാശ് സിസ്റ്റം ഉപയോഗിച്ചു. ചൈനീസ് നിർമ്മിത പിഎൽ 15 മിസൈലുകൾ, ലോങ്റേഞ്ച് റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ തകർത്തതായും ലെഫ്റ്റ്നന്റ് ജനറൽ രാജീവ് ഗായ് ഡിജിഎംഒ പറഞ്ഞു.
ചൈനീസ് നിർമിത ആയുധങ്ങൾ പാകിസ്താൻ ഉപയോഗിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കൈവശമുണ്ട്. ദീർഘദൂര മിസൈലുകൾ പാകിസ്താൻ പ്രയോഗിച്ചു. ചൈനീസ് നിർമിതമായ യീഹാ സിസ്റ്റം എന്ന ആളില്ലാ ചെറുവിമാനങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തു. ഇന്ത്യ ലക്ഷ്യമിട്ട കറാച്ചി, മറ്റ് പാകിസ്താനിലെ സ്ഥലങ്ങള്‍ എന്നിവടങ്ങളിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ചു. നൂര്‍ഖാൻ വിമാനത്താവളം തകര്‍ത്തതായും സൈന്യം വ്യക്തമാക്കി.