AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Population Census 2027: രാജ്യത്ത് സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ജൂണിൽ

India Population Census 2027: 2011-ന് ശേഷം കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോൾ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ആദ്യ ഘട്ടത്തിലെ ഭവന സെൻസസിൽ ശേഖരിക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

Population Census 2027: രാജ്യത്ത് സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ജൂണിൽ
CensusImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 31 Mar 2026 | 06:30 AM

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് (Population Census 2027) പ്രക്രിയയ്ക്ക് നാളെ (ഏപ്രിൽ 1 ബുധൻ) മുതൽ ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയും ഇത്തവണത്തെ സെൻസസ് നടപടികൾക്കുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പും നടക്കും.

2011-ന് ശേഷം കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോൾ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ആദ്യ ഘട്ടത്തിലെ ഭവന സെൻസസിൽ ശേഖരിക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്. 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട സെൻസസ് നടക്കുന്നത്. ഇ ഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉൾപ്പെടെയുള്ള കണക്കെടുപ്പ് നടത്തും.

ALSO READ: വളം ലഭ്യതയില്‍ ആശങ്ക വേണ്ട; പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന; നടപടികള്‍ വിശദീകരിച്ച് കേന്ദ്രം

മൊബൈൽ ആപ്പുകളും പ്രത്യേക വെബ് പോർട്ടലുകളുമാണ് ഇത്തവണ വിവരശേഖരണത്തിനായി ഉപയോഗിക്കുന്നത്. ഇത് വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാക്കാൻ സഹായിക്കും. അതേസമയം കേരളത്തിലെ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ മാസം മുതൽ ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പിന്നീട് ജൂലൈ ഒന്ന് മുതൽ 30 വരെ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി സെൻസസ് വിവരങ്ങൾ ശേഖരിക്കും. കുടുംബാംഗങ്ങളുടെ എണ്ണം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. രാജ്യത്താകെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് 2027 മാർച്ച് ഒന്നോടുകൂടി പുതിയ സെൻസസ് കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

Follow Us