ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം, അനാവശ്യമായ പരാമര്‍ശങ്ങള്‍ വേണ്ട; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ

India Fires Back at Pakistan Over Jammu and Kashmir Mention at UN: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്, അത് എപ്പോഴും അങ്ങനെ തന്നെ തുടരും. മറിച്ചുള്ള ഏതൊരു വാദവും അടിസ്ഥാനരഹിതവും ചരിത്രപരമായ വസ്തുതകളുമായി പൊരുത്തപ്പെടാത്തതുമാണ്. പാകിസ്ഥാന്റെ പൊള്ളയായ ഒരു അവകാശവാദത്തിനും യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ സാധിക്കില്ലെന്നും ഹരീഷ് അടിവരയിട്ട് പറഞ്ഞു.

ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം, അനാവശ്യമായ പരാമര്‍ശങ്ങള്‍ വേണ്ട; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ

പി ഹരീഷ്‌

Published: 

06 Jun 2026 | 08:21 AM

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാന്റെ അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യയുടെ സ്ഥിരം ഐക്യരാഷ്ട്രസഭ പ്രതിനിധി പി ഹരീഷ്. തെറ്റായതും പക്ഷപാതപരവുമായ വിവരണങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്, അത് എപ്പോഴും അങ്ങനെ തന്നെ തുടരും. മറിച്ചുള്ള ഏതൊരു വാദവും അടിസ്ഥാനരഹിതവും ചരിത്രപരമായ വസ്തുതകളുമായി പൊരുത്തപ്പെടാത്തതുമാണ്. പാകിസ്ഥാന്റെ പൊള്ളയായ ഒരു അവകാശവാദത്തിനും യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ സാധിക്കില്ലെന്നും ഹരീഷ് അടിവരയിട്ട് പറഞ്ഞു.

യുഎന്‍ പൊതുസഭയില്‍ കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിനെ കുറിച്ച് പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിക്കര്‍ അഹമ്മദ് പരാമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹരീഷ്. നേരത്തെയും പാകിസ്ഥാന്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

വിഭജനാത്മക രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി യുഎന്‍ വേദികളെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ അംഗമാകുക എന്നത് ഒരു വലിയ ഉത്തരവാദിത്താമെന്ന് പാകിസ്ഥാനെ താന്‍ ഓര്‍മിപ്പിക്കുന്നു. പക്ഷപാതപരവും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദിയല്ല ഇതെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സുരക്ഷാ കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്ലീനറി സമ്മേളനത്തിലാണ് പാകിസ്ഥാന്‍ വീണ്ടും ജമ്മു കശ്മീര്‍ വിഷയം ഉയര്‍ത്തിയത്. അതേസമയം, സുരക്ഷ കൗണ്‍സിലിലെ തിരഞ്ഞെടുപ്പെട്ട അംഗമായ പാകിസ്ഥാന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ഇന്ത്യ

പാക് അധിനിവേശ പ്രദേശമായ കശ്മീരിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ജൂണ്‍ ഏഴിന് പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് നിലവില്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രദേശം നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും പാകിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഇന്ത്യ വാദിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന

നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, സാമ്പത്തിക ചൂഷണം, സ്വാതന്ത്ര്യ നിഷേധം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ മറച്ചുവെക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പാകിസ്ഥാന് സാധിക്കില്ലെന്ന് ഇന്ത്യ പ്രസ്താവനയിലൂടെ പറഞ്ഞു.

പാകിസ്ഥാന്‍ നിയമവിരുദ്ധമായി അധിനിവേശത്തിലൂടെ സ്വന്തമാക്കിയ പ്രദേശങ്ങളില്‍ മാറ്റം വരുത്താനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നു. കൂടാതെ അത്തരം പ്രവര്‍ത്തനങ്ങളൂടെ പാകിസ്ഥാന്‍ നിയമവിരുദ്ധമായി ഇന്ത്യന്‍ പ്രദേശം കൈവശം വെച്ചിരിക്കുന്നുവെന്ന കാര്യം മറച്ചുവെക്കാന്‍ കഴിയില്ല, ഉടന്‍ തന്നെ ഒഴിഞ്ഞുപോകണമെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യയുടെ വാദങ്ങളെല്ലാം തെറ്റാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ഇന്ത്യയുടെ പരാമര്‍ശങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അതെല്ലാം പാകിസ്ഥാന്‍ പൂര്‍ണമായും നിരസിക്കുന്നതും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

English Summary

India strongly responded to Pakistan at the United Nations after Islamabad raised the issue of Jammu and Kashmir during a discussion. New Delhi described the reference as unwarranted and misleading, reiterating its position on the status of Jammu and Kashmir and rejecting Pakistan’s remarks.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിര്‍മാണം ഇനിയും വൈകും; കരാര്‍ റദ്ദാക്കി
ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമോ? നിര്‍ണായക ചര്‍ച്ച
Child Kidnapping : ചോക്ലേറ്റ് നൽകി ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊക്കി
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
Satya Niketan Building Accident : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്