AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

What Kept AIR 2 Holder Panshul Bansal Away From the NEET Demonstrations?: വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതോടെ മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്താനായി. ആദ്യ പരീക്ഷയിൽ വരുത്തിയ തെറ്റുകൾ വിലയിരുത്താൻ സാധിച്ചു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ പ്രധാന ഭാഗങ്ങൾ വീണ്ടും പഠിക്കാൻ സമയം ലഭിച്ചു. സമയം കൃത്യമായി വിനിയോഗിക്കാനും കൃത്യത ഉറപ്പാക്കാനുമായി കൂടുതൽ മോക്ക് ടെസ്റ്റുകൾ നടത്തി. ദിവസവും എട്ടുമണിക്കൂറോളം പഠനത്തിനായി ചിലവഴിച്ചു

“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
പൻഷുൽ ബൻസാൽImage Credit source: PTI, Social Media
TV9 Malayalam Desk
TV9 Malayalam Desk | Published: 22 Jul 2026 | 06:58 PM

നീറ്റ് യു.ജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങൾ തുടരുമ്പോൾ, സമരത്തിൽ പങ്കെടുക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ പൻഷുൽ ബൻസാൽ. പ്രതിഷേധത്തിന് പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച റിസൾട്ട് ഉണ്ടാക്കാനാണ് താൻ തീരുമാനിച്ചത് എന്ന് പൻഷുൽ ബൻസാൽ പറഞ്ഞു.

തൻ്റെ മാർക്ക് കൂടുതൽ മെച്ചപ്പെടുത്താനുള്ള ഒരു അവരമായാണ് ആ സാഹചര്യത്തെ കണ്ടത് എന്ന് പൻഷുൽ ബൻസാൽ പ്രതികരിച്ചു.”ഞാൻ എന്തിന് പ്രതിഷേധത്തിന് പോകണം? പകരം വീട്ടിലിരുന്ന് പഠിച്ച് എൻ്റെ മാർക്ക് മെച്ചപ്പെടുത്താം എന്നാണ് ഞാൻ ചിന്തിച്ചത്,” ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ചും രാജ്യ തലസ്ഥാനത്ത് സി.ജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളെക്കുറിച്ചും എൻ.ഡി.ടി.വിയോട് പ്രതികരിക്കവേയാണ് ബൻസാൽ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് ബൻസാലിൻ്റെ ഈ പ്രതികരണം.

പഠനം കൂടുതൽ മെച്ചപ്പെടുത്തുക എന്നതായിരുന്നു തൻ്റെ ലക്ഷ്യമെന്ന് ബൻസാൽ പറയുന്നു. വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതോടെ മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്താനായി. ആദ്യ പരീക്ഷയിൽ വരുത്തിയ തെറ്റുകൾ വിലയിരുത്താൻ സാധിച്ചു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ പ്രധാന ഭാഗങ്ങൾ വീണ്ടും പഠിക്കാൻ സമയം ലഭിച്ചു. സമയം കൃത്യമായി വിനിയോഗിക്കാനും കൃത്യത ഉറപ്പാക്കാനുമായി കൂടുതൽ മോക്ക് ടെസ്റ്റുകൾ നടത്തി. ദിവസവും എട്ടുമണിക്കൂറോളം പഠനത്തിനായി ചിലവഴിച്ചു. ഇതിനിടെ തന്നെ മോക് ടെസ്റ്റുകൾ നടത്താനും വ്യായാമം ചെയ്യാനും സമയം കണ്ടെത്തി. ഉറക്കം കൃത്യമായി ഉറ[പ്പുവരുത്തി എന്നും അദ്ദേഹം പറഞ്ഞു.

Also Read: നീറ്റ് വിഷയം: കോൺഗ്രസിൻ്റെ രാഷ്ട്രീയ നാടകം – കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രൂക്ഷ വിമർശനം!

മികച്ച വിജയം സ്വന്തമാക്കാൻ തന്നെ സഹായിച്ചത് ചിട്ടയോടെയുള്ള തയ്യാറെടുപ്പുകളാണ് എന്ന് ബൻസാൽ പറഞ്ഞു. ഓരോ വിഷയത്തിനും അനുസരിച്ച് പ്രത്യേകം തയ്യാറെടുപ്പുകൾ നടത്തി. ബയോളജിക്കായി എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ ആവർത്തിച്ച് വായിക്കുകയാണ് ചെയ്തത്. കെമിസ്ട്രിക്കാകട്ടെ പരിശീലങ്ങളിലൂടെ കൂടുതൽ വ്യക്തത വരുത്തി. വേഗത വർധിപ്പിക്കാൻ ദിവസേന ഫിസിക്സിൽ പ്രോബ്ലം സോൾവിങ് ചെയ്തു. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ അധ്യാപകരുടെ സഹായം തേടി സംശയങ്ങൾ ദുരീകരിച്ചു. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ആവർത്തിച്ച് പഠിച്ചുവെന്നും ബൻസാൽ പറഞ്ഞു. ഡൽഹി എയിംസിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കാനാണ് ആഗ്രഹമെന്നും. ഭാവിയിൽ കാർഡിയാക് സർജറിയിലോ ന്യൂറോ സർജറിയിലോ സ്പെഷ്യലൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Amidst ongoing protests over the NEET UG paper leak, AIR 2 holder Panshul Bansal revealed he stayed away from the demonstrations to focus on his preparation. By analyzing mistakes, taking mock tests, and adopting a subject-wise strategy, Bansal utilized the re-examination period to improve his score and secure second place.

Follow Us