AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ

തീരുമാനം നടപ്പാക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർ ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പരീക്ഷാ സമ്പ്രദായത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി സ്വീകരിച്ച നടപടികളുടെ ഭാഗമാണിതെന്നും എക്സ് പോസ്റ്റിൽ പറയുന്നു. അതിവേഗ കോടതികൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ഇതിൽ ഉദ്ദേശിക്കുന്നത്.

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Pm Modi On Neet Paper LeakImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 23 Jul 2026 | 10:32 AM

ന്യൂഡൽഹി: നീറ്റ് പേപ്പർ ചോർച്ചയിൽ രാജ്യത്തുടെ നീളമുള്ള പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. കേസിൽ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. പേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനും കുറ്റവാളികൾക്ക് വേഗത്തിലുള്ള ശിക്ഷ നൽകുന്നതിനുമായായിരിക്കും അതിവേഗ കോടതികൾ. ഒപ്പം രാജ്യത്തെ യുവാക്കൾക്കും അവരുടെ ക്ഷേമത്തിനുമാണ് ഗവൺമെൻ്റിൻ്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.

തീരുമാനം നടപ്പാക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല് കിയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പരീക്ഷാ സമ്പ്രദായത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി സ്വീകരിച്ച നടപടികളുടെ ഒരു പരമ്പരയുടെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ALSO READ: “സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്

പോസ്റ്റിൻ്റെ പരിഭാഷ

നമ്മുടെ യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ല!

പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തില് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കു ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ നടപടികൾ തുടരും.

രാജ്യത്തെ യുവാക്കളുടെ താൽപ്പര്യവും ഭാവിയുമാണ് ഞങ്ങളുടെ മുൻഗണന.

പേപ്പർ ചോർച്ചയുടെ എല്ലാ കേസുകളിലും കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കുന്നതിനും, കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടി ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഗവണ്മെൻ്റ് കൈക്കൊണ്ട തീരുമാനങ്ങളുടെ പരമ്പരയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.

യുവാക്കളുടെ ഭാവി കൊണ്ട് കളിക്കുന്ന ആരെയും വെറുതെ വിടില്ല

English Summary

Big Announcement from Central Government on NEET Paper Leak. Strict action will taken in the Case Says PM Modi. Prime Minister Also Announce Fast Track Courts to Tackle the Case and Finish as soon as possible, He just shared his words through his X Post.

Follow Us