India-US Trade Deal: അമേരിക്കൻ വിപണിയിൽ ഇന്ത്യയ്ക്ക് മുൻഗണന; വ്യാപാര കരാറിൽ നിർണായക ധാരണ
India US Trade Agreement Brings Major Market Access Advantage: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിനുള്ള ചട്ടക്കൂട് ഫെബ്രുവരിയില്‍ അന്തിമമാക്കിയിരുന്നു. നേരത്തെ കരാര്‍ ഒപ്പിടാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അമേരിക്കയുടെ തീരുവ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ കാരണം കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വന്നു. ഇതാണ് കരാര്‍ ഒപ്പിടുന്നത് വൈകാന്‍ കാരണമായത്.
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായക മുന്നേറ്റം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്‍ഗണനാ പ്രവേശനം ഉറപ്പാക്കുന്ന കാര്യത്തില്‍ ധാരണയായതായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിനുള്ള ചട്ടക്കൂട് ഫെബ്രുവരിയില്‍ അന്തിമമാക്കിയിരുന്നു. നേരത്തെ കരാര്‍ ഒപ്പിടാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അമേരിക്കയുടെ തീരുവ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ കാരണം കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വന്നു. ഇതാണ് കരാര്‍ ഒപ്പിടുന്നത് വൈകാന്‍ കാരണമായത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന വിപണി പ്രവേശനം നല്‍കുന്നതിന് ധാരണയായിരുന്നുവെന്ന് ഗോയല്‍ പറഞ്ഞു. മത്സരരാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ തീരുവ ലഭിക്കുന്ന രീതിയിലാണ് ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈജിപ്തിലെ കെയ്റോയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലാണ് അദ്ദേഹം.
അതേസമയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന തീരുവ ആനുകൂല്യത്തിന്റെ കൃത്യമായ തോത് അന്തിമ വ്യാപാര കരാറിലെ വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും. നിലവില്‍ ആദ്യഘട്ട കരാറിനും സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിനുമുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വ്യാപാര കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ സുപ്രീം കോടതി ട്രംപിന്റെ പരസ്പര തീരുവകള്‍ റദ്ദാക്കിയതോടെ വ്യാപാര ചര്‍ച്ചകളുടെ സാഹചര്യം മാറിയിട്ടുണ്ട്. ഇതിന് പകരമായി പുതിയ തീരുവ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികളിലാണ് അമേരിക്ക. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായുള്ള കരാറിലും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വന്നിട്ടുണ്ട്.
English Summary
India and the United States have reached an understanding on preferential market access for Indian goods in America, with lower tariffs compared to competing countries, Commerce Minister Piyush Goyal said. The two countries are working towards finalising the first phase of their bilateral trade agreement.