Viral Video: കൊറിയൻ യുവതിയോട് കെട്ടിപ്പിടിക്കണമെന്ന് ഇന്ത്യൻ യുവാവ്; വീഡിയോ വൈറലായതോടെ വിമർശനം ശക്തം

Indian Man Asks Korean Woman for a Hug: ഇന്ത്യാ ​ഗേറ്റിന് മുന്നിൽ വച്ച് പകർത്തിയിരിക്കുന്ന വീഡിയോയിൽ, കൊറിയയിൽ നിന്നെത്തിയ രണ്ട് യുവതികളും ഇന്ത്യക്കാരനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണമാണ് കാണാനാവുക.

Viral Video: കൊറിയൻ യുവതിയോട് കെട്ടിപ്പിടിക്കണമെന്ന് ഇന്ത്യൻ യുവാവ്; വീഡിയോ വൈറലായതോടെ വിമർശനം ശക്തം

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

Updated On: 

20 Sep 2025 | 01:28 PM

വിനോദസഞ്ചാരിയായ കൊറിയൻ യുവതിയെ കെട്ടിപ്പിടിച്ച ഇന്ത്യൻ യുവാവിന് വൻ വിമർശനം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യുവാവിനെതിരെ പലരും രംഗത്തെത്തിയത്. ‘ഇന്ത്യക്കാർ നിങ്ങളോട് മാപ്പ് പറയുന്നു’ എന്നാണ് ഒട്ടേറെ പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. jaystreazy എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യാ ​ഗേറ്റിന് മുന്നിൽ വച്ച് പകർത്തിയിരിക്കുന്ന വീഡിയോയിൽ, കൊറിയയിൽ നിന്നെത്തിയ രണ്ട് യുവതികളും ഇന്ത്യക്കാരനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണമാണ് കാണാനാവുക. കൊറിയൻ യുവതികളുടെ അടുത്തേക്ക് പോയ ഇന്ത്യൻ യുവാവ് തന്റെ കൈ മുഷ്ടി ചുരുട്ടി ‘ഒരു പഞ്ച് തരുമോ’ എന്ന് ചോദിക്കുന്നു. ഇതൊരു ആഗ്രഹമാണെന്നാണ് യുവാവ് പറയുന്നത്. യുവതിക്ക് ഇക്കാര്യം ആദ്യം മനസിലായില്ലെങ്കിലും പിന്നീട് മനസിലായപ്പോൾ അവരും കൈചുരുട്ടി യുവാവിന്റെ കൈയ്യിൽ ഇടിക്കുന്നുണ്ട്.

ശേഷം, ‘ഇത് പഞ്ചല്ല ഫിസ്റ്റ് ബമ്പാണ്’ എന്നും യുവതി പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ്, തനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ടെന്ന് പറയുന്നത്. അവരെ കെട്ടിപ്പിടിക്കണം എന്നതാണ് ആഗ്രഹം. ഇതുകേട്ട യുവതികൾ അമ്പരന്നു പോകുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഒരു യുവതി ഇയാളെ ഒട്ടും താത്പര്യമില്ലാത്ത രീതിയിൽ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന്, യുവാവ് യുവതിയുടെ ‘നിങ്ങൾ വളരെ ക്യൂട്ടാണ്, ഐ ലവ് യൂ’ എന്ന് പറയുന്നതും, ഒന്നും മനസിലാകാതെ യുവതി തിരിച്ച് ‘ഐ ലവ് യൂ ടൂ’ എന്ന് പറയുന്നതും കാണാം.

വൈറൽ വീഡിയോ:

ALSO READ: മുഖ്യമന്ത്രി പരാതി കേട്ടില്ല; വെടിവെച്ചു കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി, അറസ്റ്റിൽ

പോസ്റ്റ് ചെയ്ത് ചുരുങ്ങിയ നേരം കൊണ്ടുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് യുവാവിന് പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘പൗരബോധം ഒട്ടുമില്ലേ’, ‘ഇന്ത്യക്കാർ ഇയാൾക്ക് വേണ്ടി മാപ്പ് പറയുന്നു’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്