AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Threatens to Kill Yogi Adityanath: മുഖ്യമന്ത്രി പരാതി കേട്ടില്ല; വെടിവെച്ചു കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി, അറസ്റ്റിൽ

Man Arrested for Death Threat to Yogi Adityanath: അമ്മാവനുമായുള്ള ഭൂമി തർക്ക പരാതി മുഖ്യമന്ത്രി കേട്ടില്ലെന്ന് ആരോപിച്ചാണ് യുവാവ് വധഭീഷണി മുഴക്കിയത്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.

Man Threatens to Kill Yogi Adityanath: മുഖ്യമന്ത്രി പരാതി കേട്ടില്ല; വെടിവെച്ചു കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി, അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Updated On: 20 Sep 2025 07:29 AM

ഉത്തർപ്രദേശ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. അമ്മാവനുമായുള്ള ഭൂമി തർക്ക പരാതി മുഖ്യമന്ത്രി കേട്ടില്ലെന്ന് ആരോപിച്ചാണ് യുവാവ് വധഭീഷണി മുഴക്കിയത്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. സുനിത് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടര മണിക്കൂറോളം നേരം ഇയാൾ പോലീസിനെയും നാട്ടുകാരെയും തോക്കിൻ മുനയിൽ നിർത്തി. പിന്നീട് പിടികൂടുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കും എന്നായിരുന്നു സുനിതിന്റെ ആദ്യത്തെ ഭീഷണി. ഇയാളുടെ വാൾ ചുഴറ്റിയുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് ഇയാളെ അന്വേഷിച്ചെത്തുന്നത്. പോലീസിനെ കണ്ടതും തോക്കുമായി വീടിന്റെ മേൽക്കൂരയിലേക്ക് ചാടിക്കയറിയ സുനിത് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

ALSO READ: ഹോസ്റ്റലില്‍ ലൈംഗികാതിക്രമം; യുവതിയെ കുത്തിവീഴ്ത്തി വിവസ്ത്രയാക്കിയെന്ന് പരാതി; യുവാവ് അറസ്റ്റിൽ

താഴെ ഇറങ്ങാൻ പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തോക്ക് ചൂണ്ടിയും ആകാശത്തേക്ക് വെടിയുതിർത്തും രണ്ടര മണിക്കൂറോളം ഇയാൾ അഭ്യാസം നടത്തി. ഒടുവിൽ പോലീസ് പിടികൂടുകയായിരുന്നു.

അമ്മാവനുമായി ഉണ്ടായിരുന്ന ഭൂമി തർക്കം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ സുനിത് ലക്നൗവിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് സുനിത് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി വീഡിയോകൾ പ്രചരിപ്പിച്ചത്. അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു.