IndiGo Aircraft: പരിശോധനയ്ക്കായി നിലത്തിറക്കി; ഇൻഡിഗോ വിമാനത്തെ കാറ്ററിങ് വാഹനം ഇടിച്ചു

IndiGo Aircraft Accident At Kolkata: വിമാനത്താവളത്തിലെ പാർക്കിങ് ബേ നമ്പർ 51 ലാണ് അപകടമുണ്ടായത്. സ്റ്റാർട്ട് ചെയ്തപ്പോൾ കാറ്ററിംഗ് വാൻ പെട്ടെന്ന് മുന്നോട്ട് നീങ്ങിയതായും ഇത് വിമാനത്തിന്റെ എഞ്ചിനിൽ ഇടിക്കുകയായിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഇൻഡി​ഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

IndiGo Aircraft: പരിശോധനയ്ക്കായി നിലത്തിറക്കി; ഇൻഡിഗോ വിമാനത്തെ കാറ്ററിങ് വാഹനം ഇടിച്ചു

പ്രതീകാത്മക ചിത്രം

Published: 

08 Apr 2026 | 06:54 AM

കൊൽക്കത്ത: പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിൽ നിയന്ത്രണം വിട്ട വന്ന കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്തിൻ്റെ എഞ്ചിനിലാണ് വാഹനം ഇടിച്ചത്. സംഭവത്തിൽ വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ALSO READ: വിമാന യാത്ര ചെലവേറും; ഇന്ധന സർചാർജ് പരിഷ്കരിച്ച് എയർ ഇന്ത്യ

വിമാനത്താവളത്തിലെ പാർക്കിങ് ബേ നമ്പർ 51 ലാണ് അപകടമുണ്ടായത്. സ്റ്റാർട്ട് ചെയ്തപ്പോൾ കാറ്ററിംഗ് വാൻ പെട്ടെന്ന് മുന്നോട്ട് നീങ്ങിയതായും ഇത് വിമാനത്തിന്റെ എഞ്ചിനിൽ ഇടിക്കുകയായിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഇൻഡി​ഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറ്ററിംഗ് വാഹനത്തിന്റെ ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഡ്രൈവർ മദ്യപിച്ചതാണോ അപകടത്തിന് കാരണമെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 9:35 ഓടെയാണ് അപകടം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ