വനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

Pune Airline EmployeeFound Dead in Forest, Friend's Robbery Claim Under Probe: ബുർഖ ധരിച്ചെത്തിയ ഒരു സംഘം അജ്ഞാതർ തങ്ങളെ ആക്രമിച്ചുവെന്ന് നിതേഷ് വർഷയുടെ കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവസ്ഥലത്തെത്തിയപ്പോൾ വനത്തിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വർഷയെയാണ് കണ്ടത്. ഉടൻ തന്നെ യുവതിയെ ഖൈർലാഞ്ചിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

വനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം

Published: 

16 Nov 2026 | 05:19 PM

ഗോണ്ടിയ: മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ വനപ്രദേശത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിൽ ഇൻഡിഗോ എയർലൈൻസിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് ബാലാഘട്ട് സ്വദേശിനി വർഷ തുർക്കർ (35) ആണ് കൊല്ലപ്പെട്ടത്. ബോന്ദ്രാനി വനമേഖലയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ദീപാവലി ആഘോഷങ്ങൾക്കായി മകളോടൊപ്പം മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള സ്വന്തം ഗ്രാമമായ ഖൈർലാഞ്ചിയിലേക്ക് വന്നതായിരുന്നു വർഷ. 2024-ൽ വിവാഹിതയായ ഇവർക്ക് രണ്ടര വയസ്സുള്ള ഒരു മകളുമുണ്ട്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ സുഹൃത്തായ നിതേഷിനെ കാണാനായി മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിലുള്ള വെയ്ൻഗംഗാ നദിക്കരയിലേക്ക് പോയതായിരുന്നു വർഷ

എന്നാൽ ബുർഖ ധരിച്ചെത്തിയ ഒരു സംഘം അജ്ഞാതർ തങ്ങളെ ആക്രമിച്ചുവെന്ന് നിതേഷ് വർഷയുടെ കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവസ്ഥലത്തെത്തിയപ്പോൾ വനത്തിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വർഷയെയാണ് കണ്ടത്. ഉടൻ തന്നെ യുവതിയെ ഖൈർലാഞ്ചിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെ അജ്ഞാത സംഘം ആക്രമിച്ചു എന്നാണ് നിതേഷ് പോലീസിനോടും കുടുംബത്തോടും പറഞ്ഞത്.

Also Read: Bilkis Bano Case: രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു

എന്നാൽ, കൂടെയുണ്ടായിരുന്ന നിതേഷിന് ആക്രമണത്തിൽ പരിക്കേറ്റിട്ടില്ല എന്നത് സംശയയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതോടെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നിതേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയെന്നും, അജ്ഞാത സംഘം ആക്രമിച്ചു എന്ന സുഹൃത്തിൻ്റെ വാദം പരിശോധിച്ചുവരികയാണെന്നും വാരാസിയോണി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് അനൂപ് ഉയികെ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖൈർലാഞ്ചി ഹെൽത്ത് സെൻ്ററിൽ വെച്ച് മരണം സ്ഥിരീകരിച്ചതിനാൽ മധ്യപ്രദേശ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം, തുടർ അന്വേഷണത്തിനായി കേസ് രേഖകൾ മധ്യപ്രദേശ് പോലീസ് മഹാരാഷ്ട്ര പോലീസിന് കൈമാറാനാണ് സാധ്യത. സംഭവം നടന്നത് മഹാരാഷ്ട്രയുടെ അധികാരപരിധിയിലായതിനാൽ ഗോണ്ടിയ ജില്ലയിലെ ദവാനിവാഡ പോലീസായിരിക്കും ഈ കേസിൽ വിശദമായ അന്വേഷണം നടത്തുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

A 35-year-old IndiGo airline employee was found dead in a Maharashtra forest. Her friend, who claimed they were attacked by a burqa-clad mob, has been detained for questioning.

Loading...
Unable to load recommendations.
Follow Us
Related Stories
Bilkis Bano Case: രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു
Adhav Arjuna: 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു! തമിഴ്നാട് കായിക മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു
Madurai Tanishq Jewellery Robbery: മധുര തനിഷ്‌ക് കവർച്ച; മോഷണം നടത്തിയത് പെൺസുഹൃത്തിന് വേണ്ടി, പ്രതി നിഷാന്ത് പിടിയിൽ
Bengaluru Bullet Train: മുംബൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ ബെലഗാവിയില്‍ നിര്‍ത്തും? സ്റ്റോപ്പിനായി ആവശ്യം ശക്തം
India-US Trade Deal: അമേരിക്കൻ വിപണിയിൽ ഇന്ത്യയ്ക്ക് മുൻഗണന; വ്യാപാര കരാറിൽ നിർണായക ധാരണ
ട്രയൽ റൂം തുറന്നപ്പോൾ ചോരയിൽ കുളിച്ച് 18-കാരി; ഡൽഹിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നടന്നത് ക്രൂരമായ കൊലപാതകം
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ