International Yoga Day 2025: വെറുമൊരു വ്യായാമമല്ല… ലോകത്തെ അസ്വസ്ഥതകൾക്കിടയിലും സമാധാനത്തിലേക്കുള്ള ദിശയാണ് യോഗ; നരേന്ദ്ര മോദി

PM Narendra Modi On International Yoga Day: വിശാഖപട്ടണത്ത് സംഘടിപ്പിച്ച മഹാ സം​ഗമത്തിൽ തനിക്ക് പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഒന്നിപ്പിക്കുന്ന മഹത്തരമായ പ്രവർത്താണ് യോ​ഗയെന്നും, അത് കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

International Yoga Day 2025: വെറുമൊരു വ്യായാമമല്ല... ലോകത്തെ അസ്വസ്ഥതകൾക്കിടയിലും സമാധാനത്തിലേക്കുള്ള ദിശയാണ് യോഗ; നരേന്ദ്ര മോദി

International Yoga Day

Published: 

21 Jun 2025 | 08:50 AM

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിൽ ലോകത്തുള്ള എല്ലാ ജനതയ്ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘യോഗ ഭൂമിക്കും, ആരോഗ്യത്തിനും’ എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ ഒത്തുചേരുന്ന മഹാസം​ഗമത്തോടെയാണ് രാജ്യത്ത് യോ​ഗാ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് തുടക്കമായത്. യോ​ഗ ദിനത്തിൻ്റെ പ്രാധാന്യവും ആവശ്യകതയും ഓർമ്മപ്പെടുത്തികൊണ്ടാണ് മോദി യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

വെറുമൊരു വ്യായാമം മാത്രമല്ല, മറിച്ച് ലോകത്ത് നടക്കുന്ന അസ്വസ്ഥതകൾക്കിടയിലും സമാധാനത്തിലേക്കുള്ള ദിശയാണ് യോ​ഗയെന്നും നരേന്ദ്ര മോദി ഓർമ്മപ്പെടുത്തി. വിശാഖപട്ടണത്ത് സംഘടിപ്പിച്ച മഹാ സം​ഗമത്തിൽ തനിക്ക് പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “നിർഭാഗ്യവശാൽ ഇന്ന് ലോകം മുഴുവൻ കടന്നുപോകുന്നത് അതിയായ സമ്മർദ്ദത്തിലൂടെയാണ്. പല മേഖലകളിലും അസ്വസ്ഥതയും അസ്ഥിരതയും വർദ്ധിച്ചുവരുന്നു. അത്തരമൊരു സാഹചര്യത്തിൽ, യോഗ നമുക്ക് സമാധാനത്തിലേക്കുള്ള പാത തുറന്നു കാട്ടുന്നു” മോദി പറഞ്ഞു.

പ്രകൃതിയോടുള്ള മനുഷ്യൻ്റെ ബന്ധത്തെയാണ് ഇത്തവണത്തെ യോ​ഗ ദിനത്തിൻ്റെ പ്രമേയത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ലോകത്തെ ഒന്നിപ്പിക്കുന്ന മഹത്തരമായ പ്രവർത്താണ് യോ​ഗയെന്നും, അത് കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതായും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിലാണ് പരിപാടി നടക്കുന്നത്. അന്താരാഷ്ട്ര യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ യോഗാ ദിനാചരണം സംഘടിപ്പിക്കും.

അഹമ്മദാബാദിനടുത്തുള്ള പ്രശസ്തമായ അദലാജ് വാവിൽ നടക്കുന്ന യോഗ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. അതേസമയം, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീരിലെ ഉദ്ധംപൂരിലുള്ള മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുക്കുന്നതാണ്. 2015 മുതലാണ് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.

 

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി