AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ISRO Mega rocket: 40 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ്, പുതിയ മുന്നേറ്റവുമായി ഐഎസ്ആർഒ

ISRO's Ambitious Plan for a 75,000 kg Payload Rocket: ‌ഗഗൻയാൻ ഉൾപ്പെടെയുള്ള പല ബഹിരാകാശ ദൗത്യങ്ങൾക്കും ഈ റോക്കറ്റ് വലിയ സാധ്യതകൾ തുറക്കും എന്നാണ് കരുതുന്നത്.

ISRO Mega rocket: 40 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ്, പുതിയ മുന്നേറ്റവുമായി ഐഎസ്ആർഒ
V. NarayananImage Credit source: www.isro.gov.in, Social media
aswathy-balachandran
Aswathy Balachandran | Published: 20 Aug 2025 14:22 PM

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിൽ ഒരു കുതിച്ചുചാട്ടം ലക്ഷ്യമിട്ട് 75000 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഏറ്റവും ശക്തമായ റോക്കറ്റ് വികസിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. 40 നില കെട്ടിടത്തിന്റെ അത്ര ഉയരമുള്ള ഈ റോക്കറ്റ് ഇന്ത്യയെ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ വൻ ശക്തികളുടെ നിരയിൽ എത്തിക്കാൻ ശേഷിയുള്ളതാണ്.

ഐഎസ്ആർഒ ചെയർമാൻ വി. നാരായണനാണ് പദ്ധതിയെപ്പറ്റി പ്രഖ്യാപിച്ചത്. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ ആദ്യമായി വികസിപ്പിച്ച റോക്കറ്റിന് 35 കിലോഗ്രാം ഭാരം മാത്രമാണ് വഹിക്കാൻ കഴിഞ്ഞിരുന്നത്. കാലങ്ങൾക്കിപ്പുറം അതിൽ നിന്ന് 75000 കിലോഗ്രാമിലേക്ക് എത്തുന്നത് ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ തന്നെ തെളിവാണ്.

ഗഗൻയാൻ ഉൾപ്പെടെയുള്ള പല ബഹിരാകാശ ദൗത്യങ്ങൾക്കും ഈ റോക്കറ്റ് വലിയ സാധ്യതകൾ തുറക്കും എന്നാണ് കരുതുന്നത്. ഒരൊറ്റ വിക്ഷേപണത്തിൽ സ്പേസ് സ്റ്റേഷൻ മൊഡ്യൂളുകളും വലിയ ഉപഗ്രഹം കൂട്ടങ്ങളും വിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കും. പ്രതിരോധ മേഖലയ്ക്ക് ആഗോള വാണിജ്യ വിപണിയിലെ ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും എന്ന് കരുതപ്പെടുന്നു.

2025 – ൽ നാവിക ഉപഗ്രഹങ്ങൾ, ജിസാറ്റ് 7 ആർ, പുതിയ എൻ 1 റോക്കറ്റ്, എന്നിവയുടെ വിക്ഷേപണങ്ങൾ ഐഎസ്ആർഒയുടെ പ്രധാന പദ്ധതികൾ ആണ്. നിലവിലുള്ള 55 ഉപഗ്രഹങ്ങളുടെ എണ്ണം അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ 3 ഇരട്ടി ആക്കാനും ഐഎസ്ആർഒ ലക്ഷ്യമിടുന്നതായി ചെയർമാൻ അറിയിക്കുന്നു.