AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mumbai Rain: പെരുമഴ, നദികളില്‍ ജലനിരപ്പ് ഉയരുന്നു; മുംബൈ അതീവജാഗ്രതയില്‍

Mumbai rain alert: ഇന്നും കനത്ത മഴയാണ് തുടരുകയാണ്. താനെ, പാൽഘർ, നാസിക് തുടങ്ങിയ ജില്ലകളില്‍ ഐഎംഡി റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നിരവധി ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെയും ബാധിക്കുന്നു

Mumbai Rain: പെരുമഴ, നദികളില്‍ ജലനിരപ്പ് ഉയരുന്നു; മുംബൈ അതീവജാഗ്രതയില്‍
മുംബൈയിലെ വെള്ളക്കെട്ട്‌ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 20 Aug 2025 | 01:53 PM

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. ട്രെയിന്‍, വിമാന സര്‍വീസുകളെയടക്കം ബാധിച്ചു. മുംബൈ നഗരത്തിലെ പല ഭാഗങ്ങളിലും 300 മില്ലിമീറ്ററിലധികം മഴ പെയ്തതായി മുനിസിപ്പൽ കമ്മീഷണർ ഭൂഷൺ ഗഗ്രാനി പറഞ്ഞു. കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പും ഉയര്‍ന്നു. പ്രധാന നദികളിലൊന്നായ മിഥി നദിയിലെ ജലനിരപ്പ് 3.9 മീറ്ററായി ഉയര്‍ന്നുവെന്നും ഭൂഷൺ ഗഗ്രാനി പറഞ്ഞു. ചിലയിടങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചു.

കുർളയിലെ ക്രാന്തിനഗറിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള നാനൂറോളം പേരെ മഗൻലാൽ മഥുരം മുനിസിപ്പൽ സ്കൂളിലെ ബിഎംസിയുടെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റി. നഗരത്തിലുടനീളം എന്‍ഡിആര്‍എഫ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Also Read: Mumbai Rain : മുംബൈയിൽ ഒരു ദിവസംകൊണ്ട് പെയ്തത് 300എംഎം മഴ; അടുത്ത 48 മണിക്കൂർ നിർണായകം

ഇന്നും കനത്ത മഴയാണ് തുടരുകയാണ്. താനെ, പാൽഘർ, നാസിക് തുടങ്ങിയ ജില്ലകളില്‍ ഐഎംഡി റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നിരവധി ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെയും ബാധിക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് ആറ് പേർ മരിച്ചതായാണ് റിപ്പോര്‍ട്ട്.