AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കുഞ്ഞുങ്ങളെ കുളിപ്പിച്ചെടുത്ത് കടുവ; ദൃശ്യങ്ങള്‍ വൈറലാകുന്നു

Viral Video Of Tiger: ഒരമ്മയുടെ കണ്ണുകള്‍ ഒരിക്കലും വിശ്രമിക്കില്ല, ഒരു വെള്ളക്കുഴിയില്‍ ശരീരം തണുപ്പിക്കുന്നതിനായി കടുവ കുഞ്ഞുങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് നന്ദ വീഡിയോ പങ്കിട്ടത്.

Viral Video: കുഞ്ഞുങ്ങളെ കുളിപ്പിച്ചെടുത്ത് കടുവ; ദൃശ്യങ്ങള്‍ വൈറലാകുന്നു
കടുവകള്‍ വെള്ളത്തില്‍ കളിക്കുന്നു Image Credit source: X
shiji-mk
Shiji M K | Published: 04 Sep 2025 21:26 PM

തന്റെ കുഞ്ഞുങ്ങളോട് ഒരു കടുവ കാണിക്കുന്ന സ്‌നേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൂടില്‍ നിന്ന് രക്ഷനേടാന്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കുകയാണ് ഈ കടുവ. മുന്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് കടുവയുടെ അതിമനോഹരമായ വീഡിയോ പങ്കിട്ടത്. കടുവയും കുഞ്ഞുങ്ങളും ഒരു വെള്ളക്കെട്ടിലിറങ്ങി കുളിക്കുകയാണ്. കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ കിടന്ന് കളിച്ച് ആനന്ദിക്കുമ്പോള്‍ അമ്മ കടുവ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ഒരമ്മയുടെ കണ്ണുകള്‍ ഒരിക്കലും വിശ്രമിക്കില്ല, ഒരു വെള്ളക്കുഴിയില്‍ ശരീരം തണുപ്പിക്കുന്നതിനായി കടുവ കുഞ്ഞുങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് നന്ദ വീഡിയോ പങ്കിട്ടത്.

വൈറലായ വീഡിയോ

കടുവകള്‍ക്ക് വെള്ളം വളരെ ഇഷ്ടമാണ്. അത് അവയുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഊര്‍ജം സംരക്ഷിക്കാനും നല്ലതാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Florida Python Challenge: പത്ത് ദിവസം കൊണ്ട് 60 പെരുമ്പാമ്പുകളെ നീക്കി; വിജയാഹ്ലാദത്തിൽ യുവതി

വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സിംഹങ്ങളെ അപേക്ഷിച്ച് കടവുകള്‍ വൃത്തിയുള്ളവയാണ്. സിംഹങ്ങളുടെ ശരീരത്തില്‍ എപ്പോഴും ചെള്ളുകളും മറ്റ് പ്രാണികളും ഉണ്ടാകും, കടുവകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കാണുന്നത് ശരിക്കും സന്തോഷകരമാണെന്ന് നീളുന്നു കമന്റുകള്‍.