Pahlagam Attack: പഹൽ​ഗാമിലേത് സുരക്ഷാ വീഴ്ച, ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് ജമ്മു കശ്മീർ ലെഫ്. ഗവർണർ

Pahalgam terror attack: ആക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ​ഗവർണറുടെ ഏറ്റുപറച്ചിൽ.

Pahlagam Attack: പഹൽ​ഗാമിലേത് സുരക്ഷാ വീഴ്ച, ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് ജമ്മു കശ്മീർ ലെഫ്. ഗവർണർ

Manoj Sinha

Published: 

14 Jul 2025 | 02:31 PM

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിൻഹ. ആക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ​ഗവർണറുടെ ഏറ്റുപറച്ചിൽ.

വിനോദ സഞ്ചാരികളെ ഭീകരര്‍ ഉന്നം വയ്ക്കില്ലെന്നായിരുന്നു അതുവരെയുള്ള ധാരണ. ആക്രമണം നടന്നയിടം തുറന്ന പുൽമേടാണ്. സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് അവിടെ ജോലി ചെയ്യാനുള്ള സ്ഥലമോ സൗകര്യമോ ഇല്ലായിരുന്നു. അവിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താവളമോ, മറ്റ് ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ഗവർണർ മനോജ് സിൻഹ പറഞ്ഞു.

പാക് സ്പോണ്‍സേര്‍ഡ് ഭീകരാക്രണമാണ് നടന്നത്. വര്‍ഗീയ ചേരിതിരിവിനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനെ നിശബ്ദമാക്കി. ഏതൊരു ഭീകരാക്രണമെത്തേയും യുദ്ധമായി കണ്ട് തിരിച്ചടിക്കുമെന്നതാണ് ഇന്ത്യയുടെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്നും മനോജ് സിൻഹ വ്യക്തമാക്കി. തിങ്കളാഴ്ച പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ മനോജ് സിന്‍ഹയുടെ കുറ്റസമ്മതം ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കാം എന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
Related Stories
Namma Metro: ബെംഗളൂരുവിൽ മെട്രോ കുതിപ്പ്; തുമകുരു മുതൽ ഹൊസ്‌കോട്ടെ വരെ പുതിയ പാതകൾ
Iran War: ഇറാനിൽ പാകിസ്ഥാന്റെ നയതന്ത്ര നീക്കം; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു