Kathua Encounter: ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ; പാക്കിസ്ഥാൻ ബന്ധമുള്ള ജയ്‌ഷെ ഭീകരരെന്ന് സൂചന

Jammu and Kashmir Kathua Encounter: പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടെ തിരച്ചിൽ നടത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. കാമദ് നുള്ള വനത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നത്.

Kathua Encounter: ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ; പാക്കിസ്ഥാൻ ബന്ധമുള്ള ജയ്‌ഷെ ഭീകരരെന്ന് സൂചന

Kathua Encounter

Published: 

08 Jan 2026 | 06:51 AM

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ (Kathua Encounter). പാക്കിസ്ഥാൻ ബന്ധമുള്ള മൂന്ന് ജയ്‌ഷെ ഭീകരരുമായാണ് സുരക്ഷാ സേന ഏറ്റുമുട്ടൽ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കത്വ ജില്ലയിലെ ബില്ലാവറിലുള്ള കഹോഗ് ഗ്രാമത്തിലാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടുന്നത്.

പ്രദേശത്ത് മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടെ തിരച്ചിൽ നടത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. കാമദ് നുള്ള വനത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നത്. സിആർപിഎഫിന്റെ ടീമുകളും ഏറ്റുമുട്ടലിൽ സൈനികരോടൊപ്പം ഉണ്ടെന്നാണ് വിവരം.

ALSO READ: പ്രതിഷേധത്തിനിടെ മോദിവിരുദ്ധ മുദ്രാവാക്യം; ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ കേസ്

എസ്‌ഒജിയുടെയും (സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്) സിആർപിഎഫിന്റെയും ടീമുകൾ സംയുക്തമായാണ് ഭീകരരുമായി ഏറ്റമുട്ടൽ നടത്തുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് നാട്ടുകാരിൽ ഒരാൾ ഭീകരർ ഒളിച്ചിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ ധന്നു പരോളിൽ ഉണ്ടെന്ന് സംശയിച്ചിരുന്നഅതേ ഭീകരർ തന്നെയാണ് ഇതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു. കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

അതേസമയം, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കത്വ ജില്ലയിലെ ഏഴ് പേരുടെ സ്ഥാവര സ്വത്തുക്കൾ ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച കണ്ടുകെട്ടിയിരുന്നു. മൽഹാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. കത്വ ജില്ലയിലെ ലോഹായ് മൽഹാർ പ്രദേശത്തെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 10 കനാൽ ഭൂമിയാണ് കണ്ടുകെട്ടിയയത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ