BJP MLA Remark: ‘​ഗാന്ധി വധത്തിൽ പങ്ക്, രണ്ട് ബുള്ളറ്റുകൾ എവിടെനിന്ന്’: നെഹ്റുവിനെതിരേ വിവാദപരാമർശവുമായി ബിജെപി എംഎൽഎ

BJP MLA Basanagouda Patil Yatnal Controversial Remark: ഗാന്ധിയുടെ വധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന മെഗാ കൺവെൻഷന് ഒരു ദിവസം മുമ്പാണ് പാട്ടീലിൻ്റെ വിവാദ പരാമർശം. ഒരു ഏകാധിപതിയാകാൻ ആ​ഗ്രഹിച്ചതുകൊണ്ടാകാം നെഹ്റു ​ഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എംഎൽഎ ആരോപിച്ചു.

BJP MLA Remark: ​ഗാന്ധി വധത്തിൽ പങ്ക്, രണ്ട് ബുള്ളറ്റുകൾ എവിടെനിന്ന്: നെഹ്റുവിനെതിരേ വിവാദപരാമർശവുമായി ബിജെപി എംഎൽഎ

ബിജെപി എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാൽ

Published: 

21 Jan 2025 | 06:24 AM

ബം​ഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദപരാമർശവുമായി കർണാടക ബിജെപി എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാൽ (BJP MLA Basanagouda Patil Yatnal). ​മഹാത്മാ ഗാന്ധിയുടെ വധത്തിൽ നെഹ്റുവിന് പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബിജാപുർ എംഎൽഎയായ ബസന​ഗൗഡ പാട്ടീലിൻ്റെ ആരോപണം. ​ഗാന്ധി മരിക്കുന്നത് മൂന്ന് വെടിയുണ്ടകളേറ്റാണ്. അതിൽ ഒരു വെടിയുണ്ട മാത്രമാണ് ​ഗോഡ്സേയുടെ തോക്കിൽ നിന്ന് വന്നതെന്നും മറ്റ് രണ്ടെണ്ണം വന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നുവെന്നും പാട്ടീൽ ആരോപിച്ചു.

അതിനാൽ, ​ഗാന്ധിയുടെ വധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന മെഗാ കൺവെൻഷന് ഒരു ദിവസം മുമ്പാണ് പാട്ടീലിൻ്റെ വിവാദ പരാമർശം. ഒരു ഏകാധിപതിയാകാൻ ആ​ഗ്രഹിച്ചതുകൊണ്ടാകാം നെഹ്റു ​ഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എംഎൽഎ ആരോപിച്ചു. ​

ഗാന്ധി അന്ത്യശ്വാസം വലിച്ചത് ഗോഡ്സേയുടെ വെടിയേറ്റല്ല. ബാക്കിയുള്ള രണ്ട് വെടിയുണ്ടകൾ ആരാണ് ഉതിർത്തതെന്ന ചോദ്യം അന്ന് കോടതിയിലും ഉയർന്നിരുന്നു. ​ഗോഡ്സെ ഒരു തവണ മാത്രമാണ് വെടിവച്ചത്. ബാക്കി രണ്ടെണ്ണം മറ്റാരോ ആണ് ഉതിർത്തത്. ഇതിനർത്ഥം നെഹ്റുവാണ് ​ഗാന്ധിവധം ആസൂത്രണം ചെയ്തതെന്നാണെന്നും ഇയാൾ ശക്തമായി ആരോപിച്ചു.

‌അതേസമയം ഇന്നത്തെ കോൺ​ഗ്രസ് പ്രവർത്തകർക്ക് ​ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് യത്നാൽ പറയുന്നത്. വ്യാജ ​ഗാന്ധിമാരുടെ കൺവെൻഷനാണ് ഇപ്പോൾ ബെല​ഗാവിൽ നടക്കുന്നത്. ​ഇപ്പോഴത്തെ ​കോൺ​ഗ്രസുകാർ ഗാന്ധി തത്വങ്ങൾ പാലിക്കുന്നതിന് പകരം നാടക കമ്പനിയാണ് നടത്തുന്നത്. ബിആർ അംബേദ്കറെ അപമാനിച്ചവരാണ് കോൺ​ഗ്രസ് പ്രവർത്തകർ. അവർക്ക് ജയ് ഭീം എന്ന വാക്ക് പറയാൻ യാതൊരു അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്