VD Satheesan: കേരളത്തിന് എയിംസ് കിട്ടുമോ? പ്രധാനമന്ത്രി – മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ കൂടിക്കാഴ്ച ഇന്ന്

V D Satheesan's First Meeting With PM Narendra Modi Today: മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസം ചർച്ചയായേക്കുമെന്നാണ് സൂചന. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണ്.

VD Satheesan: കേരളത്തിന് എയിംസ് കിട്ടുമോ? പ്രധാനമന്ത്രി - മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ കൂടിക്കാഴ്ച ഇന്ന്

നരേന്ദ്രമോദി, വിഡി സതീശൻ

Updated On: 

26 May 2026 | 07:14 AM

ന്യൂഡൽഹി: മുഖ്യമന്ത്രി വിഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ച ഇന്ന്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനേയും കാണുന്നതാണ്. നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും മടക്കം.

മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസം ചർച്ചയായേക്കുമെന്നാണ് സൂചന. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണ്.

അതേസമയം, ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ വ്യക്തമല്ല. മുൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണു​ഗോപാലിനെയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഘാർഗയെയും കാണുകയും തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

ALSO READ: പെട്രോൾ വില കുതിച്ചാലും ബെംഗളൂരൂവിൽ ആശ്വാസം; ഞെട്ടിച്ച് നമ്മ മെട്രോ

അട്ടപ്പാടി മധുവിൻ്റെ കൊലപാതകം, ഒന്നാം പ്രതിയെ വെറുതെ വിട്ടു

അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ ഒന്നാം പ്രതിയെ വെറുതേ വിട്ടു. കേസിൽ രണ്ട് പേരെ വെറുതേ വിട്ട നടപടി കൂടി റദ്ദാക്കി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലുകളും ശിക്ഷ ആവശ്യപ്പെട്ട് മധുവിൻ്റെ കുടുംബം നല്കിയ പ്രത്യേക ഹർജികളും പരിഗണിക്കുന്നതിനിടെയാണ് വിധി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.പ്രതികളെ മോചിപ്പിക്കുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും കുടുംബം വാദിച്ചു.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണം സംശയിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മധു ആക്രമിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും കേരളത്തിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തിൽ വിചാരണക്കോടതി 13 പ്രതികളെ ശിക്ഷിച്ചു. കേസിൽ ആദ്യം വാദം കേട്ട മണ്ണാർക്കാട് എസ്സി/എസ്ടി പ്രത്യേക കോടതി നേരത്തെ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ചിരുന്നു. പതിനാറാം പ്രതിക്ക് ആദ്യം മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ലഭിച്ചിരുന്നത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുള് കരീം എന്നിവരെ വിചാരണക്കോടതി വെറുതെ വിട്ടു.

English Summary:

Kerala Chief Minister V. D. Satheesan is scheduled to meet Prime Minister Narendra Modi in New Delhi today in his first official meeting with the PM after becoming Chief Minister. The meeting will take place at the Prime Minister’s office in the Sevateerth complex. Satheesan is also expected to meet Union Finance Minister Nirmala Sitharaman later in the day and Union Home Minister Amit Shah tomorrow.

Loading...
Unable to load recommendations.
Follow Us
Related Stories
പാരീസിൽ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രം തുറന്നു; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിലെ പുതിയ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ISRO : സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റ്, വിശദീകരണവുമായി ഐ.എസ്.ആർ.ഒ
ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി