AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഈശ ഗ്രാമോത്സവം രാജ്യത്തെ 40,000 ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Isha Gramotsavam: സദ്ഗുരുവിന്റെ ഈശ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഈശ ഗ്രാമോത്സവം കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10 സംസ്ഥാനങ്ങളുടെയും, ഒരു കേന്ദ്രഭരണപ്രദേശത്തിന്റെയും പങ്കാളിത്തത്തോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഇതോടെ ഗ്രാമോത്സവത്തിന്റെ 18-ാം പതിപ്പ് ഏറ്റവും വലിയ ഗ്രാമീണമേളയായി മാറുകയാണ്. ​ഈശ ഗ്രാമോത്സവം 2026-ലേക്കുള്ള രജിസ്‌ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്‌.

ഈശ ഗ്രാമോത്സവം രാജ്യത്തെ 40,000 ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
Isha Gramotsavam
Jayadevan AM
Jayadevan AM | Updated On: 15 Jul 2026 | 10:07 PM

ദ്ഗുരുവിന്റെ ഈശ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഈശ ഗ്രാമോത്സവം കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10 സംസ്ഥാനങ്ങളുടെയും, ഒരു കേന്ദ്രഭരണപ്രദേശത്തിന്റെയും പങ്കാളിത്തത്തോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഇതോടെ ഗ്രാമോത്സവത്തിന്റെ 18-ാം പതിപ്പ് ഏറ്റവും വലിയ ഗ്രാമീണമേളയായി മാറുകയാണ്. ദക്ഷിണേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ വന്‍ ജനപ്രീതി ലഭിക്കുന്ന ഈ കായിക ടൂര്‍ണമെന്റ് ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവയ്‌ക്കൊപ്പം ഈ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും. ഏകദേശം ഏഴായിരം ടീമുകളിലായി നാല്‍പതിനായിരത്തിലധികം ഗ്രാമങ്ങളില്‍ നിന്നുള്ള 80,000-ലധികം മത്സരാര്‍ത്ഥികളെ ഈ പരിപാടി ഒന്നിപ്പിക്കും. ഇതില്‍ 15,000-ത്തോളം വനിതാ കായികതാരങ്ങളും ഉള്‍പ്പെടുന്നുണ്ട്.

ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയിക്കുന്ന വോളിബോള്‍, ത്രോബോള്‍ ടീമുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് മൂന്ന് ലക്ഷം രൂപയാണ് ലഭിക്കുന്നത്. മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപയും, 50,000 രൂപയും സമ്മാനമായി ലഭിക്കും. ക്ലസ്റ്റര്‍, ഡിവിഷണല്‍ തലങ്ങളിലും ക്യാഷ് പ്രൈസുകള്‍ ഉണ്ടാകും. പാരാലിമ്പിക് വിഭാഗത്തിനായി പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കോടിയിലധികം രൂപയുടെ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റ് ഗ്രാമീണ തലത്തിലെ കളിക്കാര്‍ക്ക് വലിയ അംഗീകാരമാണ് നല്‍കുന്നത്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍ ക്ലസര്‍ തല മത്സരങ്ങള്‍ അഞ്ച് സ്ഥലങ്ങളിലായി നടക്കും. ജൂലൈ 25-26 തീയതികളില്‍ ലഖ്‌നൗ, വാരണാസി, മുസാഫര്‍നഗര്‍, മീററ്റ് എന്നിവിടങ്ങളില്‍ ആദ്യ റൗണ്ട് നടക്കും. തുടര്‍ന്നുള്ള ഡിവിഷണല്‍ റൗണ്ട് മത്സരങ്ങള്‍ ഓഗസ്ത് ഒന്ന്, രണ്ട് തീയതികളില്‍ ഗൗതം ബുദ്ധനഗറിലും സംഘടിപ്പിക്കും.

Also Read: 80,000-ത്തിലധികം പേർ പങ്കെടുക്കും, ഇഷ ഗ്രാമോത്സവത്തിൻ്റെ പതിനെട്ടാം പതിപ്പ്

ഹരിയാനയില്‍

ജൂലൈ 25, 26 തീയതികളില്‍ പാനിപ്പത്ത്, കര്‍ണാല്‍, അംബാല എന്നിവിടങ്ങളിലായി ഹരിയാനയിലെ ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടത്തും. ഓഗസ്ത് ഒന്ന്, രണ്ട് തീയതികളില്‍ ഹിസാറിലും, കുരുക്ഷേത്രയിലും അടുത്ത റൗണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും. ഓഗസ്ത് ഒമ്പതിന് കര്‍ണാലില്‍ വെച്ച് ഡിവിഷണല്‍ റൗണ്ട് നടക്കും.

മത്സരാര്‍ത്ഥികള്‍ക്ക് വോളിബോള്‍ (പുരുഷന്മാര്‍), ത്രോബോള്‍ (വനിതകള്‍) മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. ക്ലസ്റ്റര്‍ തല മത്സരങ്ങള്‍, ഡിവിഷണല്‍ റൗണ്ടുകള്‍, ഗ്രാന്‍ഡ് ഫിനാലെ എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടി സ്റ്റേജ് ഫോര്‍മാറ്റാണ് പിന്തുടരുന്നത്. ജൂലൈ രണ്ടാം വാരം മുതല്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ആരംഭിക്കും. സെപ്തംബര്‍ ആറിന് കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലുള്ള ആദിയോഗിയുടെ മുന്നില്‍ സദ്ഗുരുവിന്റെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കും.

രജിസ്‌ട്രേഷൻ

​ഈശ ഗ്രാമോത്സവം 2026-ലേക്കുള്ള രജിസ്‌ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്‌. യോഗ്യരായ ഗ്രാമീണ കളിക്കാർക്ക് ishagramotsavam.sadhguru.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8300030999.

ഓരോ പതിപ്പിലും ഈശ ഗ്രാമോത്സവം വ്യാപ്തിയിൽ മാത്രമല്ല, സ്വാധീനത്തിലും വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഗ്രാമോത്സവം കോഡിനേറ്റര്‍ സ്വാമി പുളക പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള 80,000-ത്തിലധികം കായികതാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, താഴെത്തട്ടിലുള്ള പ്രതിഭകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു അപൂർവ്വ വേദിയാണ് ഈ ടൂർണമെന്റ് വാഗ്ദാനം ചെയ്യുന്നതെന്നും സ്വാമി പുളക വ്യക്തമാക്കി.

English Summary

The 18th Isha Gramotsavam rural sports festival is expanding across ten Indian states and one union territory. It will bring together over 80,000 players from 40,000 villages, including 15,000 women athletes. The tournament features total prize money exceeding 1 crore rupees and concludes on September 6 in Coimbatore. Registration for the 2026 edition is currently open on their official website.

Follow Us