COVID-19 Cases Surge: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഒറ്റദിവസം 358 കോവിഡ് കേസ്

Kerala COVID-19 Cases are Rising: കോവിഡ് കേസുകൾ ഉയരുന്നത് കണ്ടതോടെ സംസ്ഥാനത്ത് ആവശ്യമായ പരിശേധനകൾ നടത്തണമെന്ന നിർദേശം ജില്ലകൾക്ക് നൽകിയിരുന്നുവെന്നും അതാണ് രോ​ഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

COVID-19 Cases Surge: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഒറ്റദിവസം 358 കോവിഡ് കേസ്

പ്രതീകാത്മക ചിത്രം

Published: 

10 Jun 2025 | 06:54 AM

ന്യൂഡൽഹി: രാജ്യത്ത് കോവി‍ഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 358 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി വിവരം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിലാണ്. ഇതുവരെ സംസ്ഥാനത്ത് 1,957 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 728 പേരാണ് നിരീക്ഷണത്തിലുള്ളത്.

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച സംസ്ഥാനത്ത് 194 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ജെഎൻ1, എൻബി1.8.1, എൽഎഫ്.7, എക്സ്എഫ്സി തുടങ്ങിയ ഒമിക്രോൺ വകഭേദങ്ങളാണു രാജ്യത്ത് പടരുന്നത്. ഈ വകഭേ​ദങ്ങൾക്ക് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്.

കേരളത്തിൽ കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കാമെന്ന് ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കോവിഡിന്റെ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. വ്യാപനശേഷി കൂടിയതും രോഗതീവ്രത ഇല്ലാത്തതുമായ വൈറസാണ് പടരുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1957 പേർക്കാണ് കോവിഡ് സ്ഥരീകരിച്ചത്. ഇതിൽ 80 പേരെ മറ്റ് രോ​ഗങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:അപകടകാരിയായ പുതിയ കോവിഡ് വകഭേദം കണ്ടെത്തി, രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 163 കേസുകൾ

കോവിഡ് കേസുകൾ ഉയരുന്നത് കണ്ടതോടെ സംസ്ഥാനത്ത് ആവശ്യമായ പരിശേധനകൾ നടത്തണമെന്ന നിർദേശം ജില്ലകൾക്ക് നൽകിയിരുന്നുവെന്നും അതാണ് രോ​ഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.രോഗികൾ അല്ലാത്തവർ അടിയന്തരഘട്ടത്തി‍ൽ മാത്രമേ ആശുപത്രി സന്ദർശിക്കാൻ പാടുള്ളൂവെന്നും നിർദേശം നൽകി.

കോവിഡ് രോ​ഗികളിൽ ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും കണ്ട് വരുന്നു.

Follow Us
Related Stories
PM Narendra Modi : ആന്ധ്രയിലെ യുവാക്കളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാകും ഭോഗാപുരം വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അല്ലൂരി സീതാരാമ രാജു വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
‘ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
LPG Cylinder Price: ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി
മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 9 മരണം: നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
ഐസ്ക്യൂബ് മുഖത്ത് വയ്ക്കുന്നത് നല്ലതാണോ?
കഴുത്തിൽ പെർഫ്യൂം അടിച്ചാൽ സംഭവിക്കുന്നത്
ചിരട്ട ചേർത്ത് വേവിച്ച ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? അസാധ്യ രുചി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി