Bengaluru Stampede: ബെംഗളൂരു ദുരന്തം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
Bengaluru Chinnaswamy Stadium Stampede: സംഭവത്തില്‍ 11 പേര്‍ മരിച്ചു. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ സിദ്ധരാമയ്യ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ശിവകുമാര്‍ പങ്കെടുത്തു. വിധാന്‍ സൗധയില്‍ നടന്ന പരിപാടിയില്‍ സിദ്ധരാമയ്യയും പങ്കെടുത്തിരുന്നു

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സിദ്ധരാമയ്യ ഡൽഹിയിൽ പാർട്ടി നേതൃത്വത്തെ കാണുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചു.
ചൊവ്വാഴ്ച രാവിലെ രാഹുൽ ഗാന്ധിയെ കാണാൻ ഇരു നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിവകുമാര്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ജേതാക്കളായതിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആരാധകരാണ് അപകടത്തില്‍പെട്ടത്.
സംഭവത്തില്‍ 11 പേര്‍ മരിച്ചു. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ സിദ്ധരാമയ്യ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ശിവകുമാര്‍ പങ്കെടുത്തു. വിധാന്‍ സൗധയില്‍ നടന്ന പരിപാടിയില്‍ സിദ്ധരാമയ്യയും പങ്കെടുത്തിരുന്നു.




സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് താന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 3.50നാണ്. എന്നാല്‍ മരണങ്ങള്‍ സംഭവിച്ചത് താന്‍ അറിഞ്ഞത് 5.45നാണ്. അതുവരെ അത് താന്‍ അറിഞ്ഞിരുന്നില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
Read Also: Rahul Gandhi: രാഹുൽ ഗാന്ധിയുടെ സൈന്യ വിരുദ്ധ പരാമർശങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയോ?
ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമാണ് സംഭവം നടന്നത്. അതുമായി തനിക്ക് ബന്ധമില്ല. അത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.