NITI Aayog’s SDG India Index: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നാലാം തവണയും ഒന്നാമനായി കേരളം

NITI Aayog's SDG India Index 2023-24: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത് എന്നും സൂചിക പറയുന്നു.

NITI Aayog’s SDG India Index: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നാലാം തവണയും ഒന്നാമനായി കേരളം
Published: 

13 Jul 2024 | 08:00 AM

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനത്തെത്തി. ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ ഉണ്ട്. 16 വികസന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ നൂറിൽ 79 പോയിന്റാണ് ഇരു സംസ്ഥാനങ്ങൾക്കും ലഭിച്ചത്. ഇതോടെ സ്ഥാനം പങ്കിടുകയായിരുന്നു.

സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പുരോഗതിയാണ് ഈ സൂചിക വിലയിരുത്തുന്നത്. ബിഹാറാണ് ഏറ്റവും കുറവു മാർക്കുമായി പിന്നിൽ. ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 2020-21 ൽ 66 ആയിരുന്നു.

ALSO READ : ഇനി യുപിഐയും ക്രെഡിറ്റ് കാർഡിനു സമാനം; പുതിയ മാറ്റങ്ങൾ എന്തെല്ലാ

2023-24 ൽ ഇത് 71 ആയി ഉയർന്നു. ദാരിദ്ര്യം ഇല്ലാതാക്കുക, മാന്യമായ ജോലി നൽകൽ, സാമ്പത്തിക വളർച്ച, കാലാവസ്ഥ, ജന ജീവിതം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിലുണ്ടായ രാജ്യത്തെ കാര്യമായ മുന്നേറ്റമാണ് ഈ പുരോഗതിക്ക് കാരണമായത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത് എന്നും സൂചിക പറയുന്നു. നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്‌മണ്യമാണ് സൂചികയ്ക്കു പിന്നിൽ.
തൊട്ടുപിന്നാലെ എത്തിയ തമിഴ്‌നാട് 78 പോയിന്റാണ് നേടിയത്. ഗോവ നേടിയത് 77 പോയിന്റും. ഏറ്റവും കുറവ് പോയിന്റ് നേടിയ ബിഹാറിന്റേത് 57 പോയിന്റാണ്. ജാർഖണ്ഡ് 62, നാഗാലാൻഡ് 63 എന്നിങ്ങനെയാണ് ഏറ്റവും താഴ്ന്ന സ്‌കോറുകൾ. എല്ലാ സംസ്ഥാനങ്ങളും അവരുടെ മൊത്തത്തിലുള്ള സ്‌കോറുകളിൽ പുരോഗതി കാണിച്ചതായി റിപ്പോർട്ട് എടുത്തുകാട്ടിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ