Lok sabha Election: പ്രധാനമന്ത്രി അയോധ്യയില്‍; പ്രാര്‍ത്ഥനയ്ക്ക് ശേഷം യോഗിയോടൊപ്പം റോഡ് ഷോ

മോദിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ നടത്തിയിരുന്നത്. ക്ഷേത്ര പരിസരത്ത് രണ്ട് കിലോമീറ്റര്‍ ദീരമാണ് മോദി റോഡ് ഷോ നടത്തിയത്

Lok sabha Election: പ്രധാനമന്ത്രി അയോധ്യയില്‍; പ്രാര്‍ത്ഥനയ്ക്ക് ശേഷം യോഗിയോടൊപ്പം റോഡ് ഷോ
Updated On: 

06 May 2024 10:37 AM

ന്യൂഡല്‍ഹി: മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെത്തി മോദി. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ ക്ഷേത്രത്തിലെത്തിയ മോദി ദര്‍ശനവും പൂജയും നടത്തിയ ശേഷം ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. ജനുവരി 22ന് പ്രാണപ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞതിന് ശേഷം പ്രധാനമന്ത്രി രാമക്ഷേത്രത്തില്‍ നടത്തിയ ആദ്യ സന്ദര്‍ശനമായിരുന്നു അത്.

മോദിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ നടത്തിയിരുന്നത്. ക്ഷേത്ര പരിസരത്ത് രണ്ട് കിലോമീറ്റര്‍ ദീരമാണ് മോദി റോഡ് ഷോ നടത്തിയത്. മോദിയോടൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിത്യനാഥ്, ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ് എന്നിവരും ഉണ്ടായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തില്‍ മെയ് 20നാണ് വോട്ടെടുപ്പ് നടക്കുന്നത്.

മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശം വിവാദമായതോടെയാണ് രാമക്ഷേത്രം വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. രാമക്ഷേത്ര യാഥാര്‍ത്ഥ്യമാക്കിയത് തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് മോദിയുടെ നീക്കം.

മെയ് ഏഴിനാട് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. ഗുജറാത്തില്‍ 25 മണ്ഡലങ്ങളിലും കര്‍ണാടകയില്‍ ജഗദീഷ് ഷെട്ടാര്‍ മത്സരിക്കുന്ന ബെലഗാവി, യെടിയൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രക്കെതിരെ ഈശ്വരപ്പ വിമതനായി മത്സരിക്കുന്ന ശിവമൊഗ ഉള്‍പ്പെടെ പോളിങ് ബാക്കിയുള്ള 14 മണ്ഡലങ്ങളുമാണ് ബൂത്തിലെത്തുക.

യാദവ വിഭാഗത്തിന് സ്വാധീനമുള്ളവയുള്‍പ്പടെ ഉള്ള യുപിയിലെ 10 മണ്ഡലങ്ങളും, മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണ, ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിക്കുന്ന വിദിഷ ഉള്‍പ്പടെ 8 മണ്ഡലങ്ങള്‍, പശ്ചിമബംഗാളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മത്സരിക്കുന്ന മുര്‍ഷദിബാദ് ഉള്‍പ്പടെ 4 മണ്ഡലങ്ങളിലും വോട്ടിംഗ് നടക്കും.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച സൂറത്തില്‍ പോളിംഗില്ല. വോട്ടിംഗ് തീയതി മാറ്റിയതിനാല്‍ അനന്ത്‌നാഗ് – രജൗരി മണ്ഡലത്തിലും 7ന് വോട്ടെടുപ്പ് നടക്കില്ല.

അതേസമയം, കോണ്‍ഗ്രസും ഇന്‍ഡ്യ മുന്നണിയും തന്നെ കരുക്കളാക്കുന്നുവെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് മോദി പറഞ്ഞിരുന്നു. ബിജെപി നടത്തിയ വികസന പ്രവൃത്തികള്‍ മുസ്ലിങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് അകലുകയാണ്. പാവപ്പെട്ടവരും എസ്‌സി-എസ്ടി, ഒ.ബിസി വിഭാഗങ്ങളും ബിജെപിക്കൊപ്പം ചേരുന്നു.

ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. എല്ലാ പദ്ധതികളുടെയും നേട്ടങ്ങള്‍ വിവേചനമില്ലാതെ മുസ്ലികള്‍ക്കും ലഭിക്കുന്നുണ്ട്. മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ ഇന്‍ഡ്യ സഖ്യം പരസ്യമായി അവരെ പ്രീണിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രകടനപത്രിക മുസ്ലി ലീഗിന്റെ ചിന്താഗതിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

 

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ