LPG Cylinder Fake news: എൽപിജി സിലിണ്ടറിന്റെ ഭാരം കുറയ്ക്കില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കേന്ദ്രം

LPG Cylinder Weight Reduction Fake News: ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യം കാരണം എൽ.പി.ജി ഇറക്കുമതി തടസ്സപ്പെട്ടതായും ഇത് മറികടക്കാൻ സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയ്ക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണമെത്തിയത്. എന്നാൽ ഇത്തരം ഒരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നോ എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

LPG Cylinder Fake news: എൽപിജി സിലിണ്ടറിന്റെ ഭാരം കുറയ്ക്കില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കേന്ദ്രം

LPG Cylinder

Published: 

23 Mar 2026 | 08:02 PM

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക സിലിണ്ടറുകളുടെ ഭാരം 14.2 കിലോയിൽ നിന്നും 10 കിലോയായി കുറയ്ക്കാൻ പോകുന്നുവെന്ന വാർത്തകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം രം​ഗത്ത്. ഇത്തരം വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യം കാരണം എൽ.പി.ജി ഇറക്കുമതി തടസ്സപ്പെട്ടതായും ഇത് മറികടക്കാൻ സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയ്ക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണമെത്തിയത്. എന്നാൽ ഇത്തരം ഒരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നോ എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

അഭ്യൂഹങ്ങൾ ഇങ്ങനെ…

വിതരണ പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. ഇത് പൂർണ്ണമായും തെറ്റായ വിവരമാണ്. ഇത്തരം വ്യാജവാർത്തകളിൽ ആരും വിശ്വസിക്കരുത്, എന്ന് സുജാത ശർമ്മ പറഞ്ഞു. രാജ്യത്ത് പാചകവാതക സ്റ്റോക്ക് സുരക്ഷിതമാണെന്നും വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി.
അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കാൻ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Loading...
Unable to load recommendations.
Follow Us
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?