Cow Slaughter Ban: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച് മദ്രാസ് ഹൈക്കോടതി
Cow Slaughter Ban in Tamilnadu:ഭഗവാൻ ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ മനുഷ്യർ ആരാധിക്കുന്നുണ്ട് പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട് ഗോവ സംരക്ഷണം ഗാന്ധിജി ഊന്നി പറഞ്ഞിട്ടുള്ള കാര്യമാണ്.ബക്രീദിന് കശാപ്പുശാലകളായി നിയോഗിക്കാത്ത സ്ഥലങ്ങളിൽ പശുക്കളെയും കന്നുകാലികളെയും ബലിയർപ്പിക്കാൻ കഴിയുമോ എന്ന പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവിട്ടത്..........

Madurai Bench Of The Madras High
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ അപൂർവമായ വിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. നിരോധനം ഉടൻ നടപ്പാക്കണം എന്നും നിർദ്ദേശം നൽകി. ബലിപെരുന്നാൾ ദിനത്തിലോ മറ്റേതെങ്കിലും ദിവസമോ തമിഴ്നാട്ടിലെ ഒരു ഇടത്തും പശുക്കളെയോ കന്നുക്കുട്ടികളെയോ കശാപ്പ് ചെയ്യില്ലെന്ന് ഉറപ്പാക്കാനാണ് നിർദ്ദേശം.ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.ബക്രീദിന് കശാപ്പുശാലകളായി നിയോഗിക്കാത്ത സ്ഥലങ്ങളിൽ പശുക്കളെയും കന്നുകാലികളെയും ബലിയർപ്പിക്കാൻ കഴിയുമോ എന്ന പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവിട്ടത്.
ബക്രീദിന്റെ തലേന്നോ മറ്റേതെങ്കിലും ദിവസമോ പശുവിനെയോ പശുവിന്റെ കിടാവിനെയോ കൊല്ലരുതെന്ന് തമിഴ്നാട് സംസ്ഥാനത്തിന് നിർദ്ദേശം നൽകുന്ന ഈ റിട്ട ഹർജി തങ്ങൾ അംഗീകരിക്കുന്നുവെന്നും ഈ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ഉചിതമായ നിർദ്ദേശങ്ങൾ നൽകാൻ അധികാരികൾ പ്രത്യേകിച്ച് സർക്കാർ ചീഫ് സെക്രട്ടറിയും പോലീസ് അഡിഷണൽ ഡയറക്ടർ ജനറലും ബാധ്യസ്ഥരാണ് എന്നും കോടതി വ്യക്തമാക്കി.
ALSO READ:പ്രതിപക്ഷത്തെ ഒതുക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു; റെയ്ഡിൽ പിണറായിക്ക് പിന്തുണയുമായി സ്റ്റാലിൻ
ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം
കൂടാതെ സർക്കാർ നടിപടിയെ കുറിച്ച് അറിയുന്നതിന് വേണ്ടി കേസ് വീണ്ടും വെള്ളിയാഴ്ച വാദത്തിന് എടുക്കാൻ രജിസ്ട്രാർക്കും നിർദ്ദേശം നൽകി. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ സൂര്യ എന്ന സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതു താൽപര്യം ഹർജിയിലാണ് വിധി പ്രസ്താവിച്ചത്. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്ത് അല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പ് ചെയ്യാൻ അനുവദിക്കരുത് എന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഭഗവാൻ ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ മനുഷ്യർ ആരാധിക്കുന്നുണ്ട് പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട് ഗോവ സംരക്ഷണം ഗാന്ധിജി ഊന്നി പറഞ്ഞിട്ടുള്ള കാര്യമാണ്.
പശുവിനെ ബലിയർപ്പിക്കുന്നത് നിർബന്ധിതമായ ഒരു പ്രവർത്തിയല്ല
മാത്രമല്ല ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷവും നിരവധി സംസ്ഥാനങ്ങൾ ഗോവധം നിരോധിച്ചിട്ടുണ്ട് അത് കോടതികളും ശരിവച്ച കാര്യമാണ്. ബക്രീദ് ദിനത്തിൽ എല്ലാ മുസ്ലീങ്ങളും പശുക്കളെ ബലിയർപ്പിക്കാറില്ല എന്ന് ആ സുപ്രീംകോടതി നിരീക്ഷണം ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി നിരീക്ഷണവും. ഇസ്ലാം മതം സ്വീകരിക്കുന്ന അല്ലെങ്കിൽ ഇസ്ലാം മതം വിശ്വസിക്കുന്ന ഒരാൾക്ക് തന്റെ മതവിശ്വാസവും ആശയവും പ്രകടിപ്പിക്കുന്നതിന് വേണ്ടി ബക്രീദിന് പശുവിനെ ബലിയർപ്പിക്കുന്നത് നിർബന്ധിതമായ ഒരു പ്രവർത്തിയല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിക്ക് വളരെ പ്രിയപ്പെട്ട ഒരു വിഷയം
പശുക്കളെയും കന്നുകുട്ടികളെയും മറ്റ് കറവപ്പശുക്കളെയും ചുമട്ടുമൃഗങ്ങളെയും കൊല്ലുന്നത് നിരോധിക്കുന്നതിനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്ന് ഭരണഘടനയുടെ 48-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്ന് ജഡ്ജിമാർ പറഞ്ഞു.മഹാത്മാഗാന്ധിക്ക് വളരെ പ്രിയപ്പെട്ട ഒരു വിഷയം ആയിരുന്നു ഗോസംരക്ഷണം കൊളോണിയൽ സൈന്യത്തിന്റെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി പശുക്കളെ വൻതോതിൽ കശാപ്പ് ചെയ്യാൻ ആരംഭിച്ചു എന്ന് പ്രശസ്ത പണ്ഡിതനായ ശ്രീ ധരം പാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നിരവധി സംസ്ഥാനങ്ങൾ നിയമങ്ങൾ പാസാക്കുകയും ആ നിയമങ്ങൾ ശരിവെക്കുകയും ചെയ്തിരുന്നു. നിയമം പ്രകാരം 10 വയസ്സിനു മുകളിലുള്ളതും ജോലിക്കും പ്രജനനത്തിനും അനുയോജ്യമല്ലാത്തതും അല്ലാതെ ഒരു പശുവിനെയും കശാപ്പ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. അല്ലെങ്കിൽ പരിക്ക്, വൈകല്യം, ചികിത്സക്കാൻ കഴിയാത്ത എന്തെങ്കിലും രോഗം കാരണം ജോലിക്ക് പ്രജനത്തിനോ സ്ഥിരമായി കഴിവില്ലായ്മ സംഭവിച്ച കന്നുകാലികൾ ആയിരിക്കണം എന്നും കോടതി എടുത്തുപറഞ്ഞു.
പത്ത് വയസ്സിന് മുകളിലുള്ളതായിരിക്കണം
മൃഗം ജോലിക്കും പ്രജനനത്തിനും അനുയോജ്യമല്ലായിരിക്കണം. പത്ത് വയസ്സിന് മുകളിലുള്ളതായിരിക്കണം. സർട്ടിഫിക്കറ്റ് നിശ്ചിത ഫോമിൽ യോഗ്യതയുള്ള അതോറിറ്റി നൽകിയിരിക്കണം. സെക്ഷൻ 4(3)(ബി) പ്രകാരം സ്ഥിരമായ അംഗവൈകല്യം പരിക്ക്, വൈകല്യം അല്ലെങ്കിൽ ചികിത്സിക്കാൻ കഴിയാത്ത ഏതെങ്കിലും രോഗം മൂലമാണെന്ന് മനസ്സിലാക്കണം. യോഗ്യതയുള്ള അതോറിറ്റി ഒപ്പിട്ട നിർദ്ദിഷ്ട ഫോമിൽ അത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ, കശാപ്പ് അനുവദിക്കാൻ കഴിയില്ല.
പാൽ ഉല്പാദനത്തിന്റെയും ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെയും പുരോഗതിക്ക് വേണ്ടി ഗോവധം നിരോധനം നടപ്പിലാക്കേണ്ടത് ആവശ്യമാണ്. അതിനാൽ തമിഴ്നാട്ടിലെ എല്ലാ കശാപ്പുശാലകളിലും പശുക്കളെയും പശുക്കിടാങ്ങളെയും കൊല്ലുന്നത് നിരോധിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നു. 1998 ലെ തമിഴ്നാട് നഗര തദ്ദേശ സ്വയംഭരണ നിയമത്തിലെ 113ാം വകുപ്പ് ഒരു നിശ്ചിത സ്ഥലത്തു മാത്രമേ മൃഗബലി അനുവദിക്കുന്നുള്ളൂ എന്നും നിയുക്ത അറവുശാലകൾ ഒഴികെയുള്ള സ്ഥലത്ത് ഒരു മൃഗത്തെയും കശാപ്പ് ചെയ്യാൻ അധികാരികൾക്ക് അനുമതി നൽകാൻ ആവില്ലെന്നും ജഡ്ജിമാർ വ്യക്തമാക്കി.
ENGLISH SUMMARY
The Madras High Court has issued a rare order banning cow slaughter in tamilnadu. It has also directed that the ban be implemented immediately. The order is to ensure that no cows or calves are slaughtered anywhere in Tamil Nadu on the day of Bali Purnima or any other day.