M K Stalin On ED Raid: പ്രതിപക്ഷത്തെ ഒതുക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു; റെയ്ഡിൽ പിണറായിക്ക് പിന്തുണയുമായി സ്റ്റാലിൻ
M K Stalin Supports Pinarayi Vijayan: കോൺഗ്രസിൽ ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ മറുപടിയാണ് ഈ റെയ്ഡ്.
ചെന്നൈ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീടുകളിൽ ഇഡി നടത്തുന്ന പരിശോധനയിൽ ശക്തമായ എതിർപ്പ് അറിയിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും, ഇത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നുമാണ് സ്റ്റാലിൻ്റെ തൻ്റെ പോസ്റ്റിൽ പറയുന്നത്.
കോൺഗ്രസിൽ ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ മറുപടിയാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
ALSO READ: കരുതികൂട്ടിയുള്ള റെയ്ഡ്, ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കില്ല, തളർത്താമെന്നും കരുതേണ്ട; പിണറായി വിജയൻ
പിണറായ്ക്കെതിരായ ഇഡി റെയ്ഡ്
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും മുൻ മന്ത്രിയും ഇപ്പോഴത്തെ എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയാക്കി. അതേസമയം, പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കൂവി വിളിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്.
മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പരിശോധനയുടെ ഭാഗമായി യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.
മാസപ്പടി കേസിലാണ് നിലവിലെ അന്വേഷണം. ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി മുന്നിൽകണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.
ഇഡി റെയ്ഡ് നടന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധമായി എത്തിയിരിക്കുകയാണ് സിപിഎം പ്രവർത്തകർ. തിരുവനന്തപുരത്തെ പിണറായായിടുെ വസത്തിക്ക് മുന്നിൽ മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം അറിയിച്ച് എത്തിയിരിക്കുന്നത്. പിണറായി വിജയൻ്റെയും പി എ മുഹമ്മദ് റിയാസിൻ്റെയും വസതികളിലടക്കം 12 ഓളം ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
എംകെ സ്റ്റാലിൻ്റെ പോസ്റ്റ്
Strongly condemn the Enforcement Directorate raids directed against former Kerala Chief Minister Com. @pinarayivijayan.
Such actions once again raise serious concerns over the growing pattern of central agencies being weaponised against Opposition leaders.
Incidentally, this…
— M.K.Stalin (@mkstalin) May 27, 2026
English Summary:
Former Tamil Nadu Chief Minister MK Stalin Supports Pinarayi Vijayan On ED Raids At His Residence. Stalin Strongly Protested The ED Raids Conducted At The Residences Of Opposition Leader Pinarayi Vijayan.