Madras High Court: ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ വേണ്ട, ലൈസൻസ് റദ്ദാക്കും’; തമിഴ്‍നാട് സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

Madras HC Orders Removal of Caste Names from Educational Institutions: അടുത്ത അധ്യയന വർഷം മുതൽ ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അംഗീകാരം നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ നാല് ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

Madras High Court: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ വേണ്ട, ലൈസൻസ് റദ്ദാക്കും; തമിഴ്‍നാട് സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

Published: 

17 Apr 2025 | 08:16 AM

ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. അടുത്ത അധ്യയന വർഷം മുതൽ ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അംഗീകാരം നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് ഡി ഭരത ചക്രവർത്തിയുടേതാണ് ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുതെന്നും നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ നാല് ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

ഈ നിർദേശം നടപ്പാക്കുന്നതിൽ ഏതെങ്കിലും സ്‌കൂളിനോ കോളേജിനോ വീഴ്ചപറ്റിയാൽ അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അടുത്ത വർഷം സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ദക്ഷിണേന്ത്യൻ സെൻഗുന്ത മഹാജന സംഘത്തിന്റെ നടത്തിപ്പിനായി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചതിനെതിരെ ഫയൽ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്.

ജാതി പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക് സൊസൈറ്റി രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയുമോ, സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേരുകളിൽ നിന്ന് ജാതിപ്പേരുകൾ നീക്കം ചെയ്യാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം നൽകാൻ മദ്രാസ് ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ: ‘വികസനം പറന്നുയരുമ്പോൾ പൈലറ്റ് ഞാനായിരുന്നു; ഇപ്പോഴത് പറത്തുന്നത് ഫഡ്‌നാവിസാണ്’: ഏക്‌നാഥ് ഷിൻഡെ

തുടർന്ന്, ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഭരത ചക്രവർത്തി, സ്ഥാപനങ്ങളുടെ പേരുകളിൽ നിന്ന് ജാതിപ്പേരുകൾ നീക്കം ചെയ്യാനും ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താനും തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടു. ഇത് പാലിക്കാത്ത സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് സർക്കാരിന് ഉത്തരവ് നൽകി. കൂടാതെ, ജാതിപ്പേരിൽ സംഘടനകൾ രജിസ്റ്റർ ചെയ്യരുതെന്ന് എല്ലാ രജിസ്ട്രാർമാർക്കും ഒരു സർക്കുലർ അയയ്ക്കാൻ രജിസ്ട്രേഷൻ ഐജിയോട് ജഡ്ജി ഉത്തരവിട്ടു. ജാതി സംഘടനകളിൽ നിന്ന് ജാതിനാമം നീക്കം ചെയ്യുന്നതിനും അസോസിയേഷൻ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുമുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ ആരംഭിച്ച് അടുത്ത ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി നിർദ്ദേശിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ