പൊലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് ഭീകരർ; പൊതിക്കുള്ളിൽ ബോംബും ടൈമറും! വൻ ഭീകരാക്രമണ പദ്ധതി തകർത്തു
Amritsar Police Foil Terror Plot: അമൃതസറിൽ പൊലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി തകർത്തു. ഐഇഡിയും ടൈമറും അടങ്ങിയ സംശയാസ്പദമായ പാക്കറ്റ് പൊലീസ് കണ്ടെടുത്തു. 690 ഗ്രാം ഭാരമുള്ള ഐഇഡിയും (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഇലക്ട്രോണിക് ഡെറ്റണേറ്ററുമാണ് കണ്ടെടുത്തതെന്ന് അമൃത്സർ റൂറൽ പൊലീസ്.

Amritsar Rural Police averts a terror plot
അമൃത്സര്‍: അമൃതസറിൽ പൊലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി തകർത്തു. ഐഇഡിയും ടൈമറും അടങ്ങിയ സംശയാസ്പദമായ പാക്കറ്റ് പൊലീസ് കണ്ടെടുത്തു. 690 ഗ്രാം ഭാരമുള്ള ഐഇഡിയും (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഇലക്ട്രോണിക് ഡെറ്റണേറ്ററുമാണ് കണ്ടെടുത്തതെന്ന് അമൃത്സർ റൂറൽ പൊലീസ് വ്യക്തമാക്കി. ശനി, ഞായർ ദിവസങ്ങളിലെ ഇടവേളയിലാണ് ഈ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. അമൃതസർ റൂറൽ പൊലീസ്, പൊലീസ് സ്ഥാപനത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി അമൃത്സര്‍ റൂറല്‍ പൊലീസ് തകര്‍ത്തതായി പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഗൗരവ് യാദവ് എക്സിലെ പോസ്റ്റിലൂടെ അറിയിച്ചു.
ഇലക്ട്രോണിക് ഡെറ്റനേറ്റർ, ബാറ്ററി, ടൈമർ, ഇരുമ്പ് പെട്ടി എന്നിവയോടൊപ്പം 690 ഗ്രാം ഭാരമുള്ള ഐഇഡിയും കണ്ടെടുത്തതായി അദ്ദേഹം വ്യക്തമാക്കി. പിടിച്ചെടുത്തതിന് ശേഷം, സ്ഫോടകവസ്തുക്കൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷാ പ്രോട്ടോകോളുകൾ പ്രകാരം കൈകാര്യം ചെയ്യുകയും ബോംബ് ഡിസ്പോസൽ സ്ക്വാഡ് വിജയകരമായി നിർവീര്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യവിരുദ്ധ ശക്തികളുടെ നീക്കം തകര്‍ത്തു!
രാജ്യവിരുദ്ധ ശക്തികളുടെ നീക്കത്തെ അമൃത്സര്‍ റൂറൽ പൊലീസ് തകർക്കുകയും പൊതുജനസുരക്ഷയ്‌ക്കെതിരായ വലിയൊരു ഭീഷണി ഒഴിവാക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
“സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി കൂടുതൽ അന്വേഷണം നടന്നുവരികയാണ്”, ഗൗരവ് യാദവ് കുറിച്ചു.
Also Read: Varanasi Airport: യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; 2 പേർക്ക് പരിക്ക്
ഭീകര ശൃംഖലകളെ തകർക്കുന്നതിനും, സംഘടിത കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനും, പഞ്ചാബിലുടനീളം സമാധാനവും സുരക്ഷയും പൊതുജനസുരക്ഷയും ഉറപ്പാക്കുന്നതിനും പഞ്ചാബ് പോലീസ് എന്നും പ്രതിജ്ഞാബദ്ധമായി തുടരുമെന്നും ഡിജിപി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
ഗൗരവ് യാദവിന്റെ കുറിപ്പ്:
Amritsar Rural Police averts a terror plot targeting a police establishment and recovers an Improvised Explosive Device(IED) weighing 690 grams, along with an electronic detonator, battery, timer and iron box.
After seizure, the explosive material was handled as per established… pic.twitter.com/I711R3AYl2
— DGP Punjab Police (@DGPPunjabPolice) August 16, 2026
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും സർക്കാർ സ്ഥാപനങ്ങൾ കർശനമായി നിരീക്ഷിക്കുകയും ചെയ്തിരുന്നതായി അമൃതസർ റൂറൽ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) കൻവൽപ്രീത് സിംഗ് ചഹാൽ പറഞ്ഞു.
ഓഗസ്റ്റ് 15 രാത്രിയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കുൽബീർ സിംഗ് പട്രോളിംഗ് നടത്തുന്നതിനിടെ ഗഗ്ഗോമഹൽ പൊലീസ് ഔട്ട്പോസ്റ്റിന്റെ പരിധിയിലാണ് കറുത്ത നിറത്തിലുള്ള സംശയാസ്പദമായ പാക്കറ്റ് കിടക്കുന്നതായി കണ്ടെത്തിയത്. പരിശോധനയിൽ ഇതിൽ ഒരു ഇലക്ട്രോണിക് ഡെറ്റണേറ്റർ, ബാറ്ററി, ടൈമർ, ഇരുമ്പ് പെട്ടി എന്നിവ ഉള്ളതായി കണ്ടെത്തി.
തുടർന്ന് ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. സ്ഫോടകവസ്തുക്കൾ അവിടെവച്ചുതന്നെ സുരക്ഷിതമായി നശിപ്പിച്ചു. ബാക്കിയുള്ളവ കസ്റ്റഡിയിലെടുത്തതായും ചഹാൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അമൃതസർ റൂറലിലെ രാംദാസ് പൊലീസ് സ്റ്റേഷനിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
English Summary
Amritsar Rural Police thwarted a terror plot targeting a local police establishment. Officers recovered a 690-gram IED with a timer during Independence Day patrolling. The Bomb Disposal Squad safely defused the explosive material at the site.