തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുൻ മന്ത്രിയുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
Trinamool Congress Leader Ashis Banerjee Found Dead Months After Election Loss: രാംപൂർഹട്ടിൽ നിന്ന് അഞ്ച് തവണ അദ്ദേഹം എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് മമതാ ബാനർജി ആദ്യമായി അധികാരത്തിൽ സമയത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ, കൃഷി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ അദ്ദേഹത്തിൻ്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസ് ഓഫീസിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. രാംപൂർഹട്ടിലെ ഹത്തല പരയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മരണവാർത്ത അറിഞ്ഞ് വൻ ജനാവലിയാണ് പാർട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയത്.
തൃണമൂൽ അധ്യക്ഷ മമതാ ബാനർജി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആശിഷ് ബാനർജി ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചത്. രാംപൂർഹട്ടിൽ നിന്ന് അഞ്ച് തവണ അദ്ദേഹം എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് മമതാ ബാനർജി ആദ്യമായി അധികാരത്തിൽ സമയത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ, കൃഷി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ധ്രുവ സാഹയോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ജൂണിൽ തൃണമൂലിൻ്റെ ബിർഭും ജില്ലാ കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. പാർട്ടിയുടെ സാധാരണ അംഗമായി തുടരും എന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിർഭുമിലെ 11 മണ്ഡലങ്ങളിൽ ആറിലും ബി.ജെ.പിയാണ് വിജയിച്ചത്. 2021-ൽ ഇതേ ജില്ലയിൽ തൃണമൂൽ 10 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.
English Summary
Former West Bengal Deputy Speaker and senior Trinamool Congress leader Asish Banerjee was found hanging inside a party office in Birbhum’s Rampurhat. A five-time MLA and former state minister, Banerjee recently lost the assembly election to a BJP candidate. Police have recovered the body and sent it for postmortem.