Man Dupes Women Marriage : വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയിൽ

Man Dupes Women Marriage Cheated : വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. മാട്രിമോണിയൽ സൈറ്റുകളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് വിവാഹം കഴിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്.

Man Dupes Women Marriage : വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയിൽ

Man Dupes Women Marriage Cheated (Image Courtesy - Social Media)

Published: 

29 Jul 2024 15:33 PM

വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വിവാഹത്തട്ടിപ്പ് കേസ് പ്രതി പിടിയിൽ. മാട്രിമോണിയൽ സൈറ്റുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ വിവാഹം കഴിച്ചതിന് ശേഷം സ്ത്രീകളുടെ പക്കലുണ്ടായിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത പ്രതിയിലാണ് പിടിയിലായത്.

43 വയസുകാരനായ ഫിറോസ് നിയാസ് ഷെയ്ഖ് ആണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വച്ച് പോലീസ് പിടിയിലായത്. നല സോപാര സ്വദേശിനിയായ ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ വിവാഹം കഴിക്കും. കല്യാണത്തിന് പിന്നാലെ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ് എന്നും പോലീസ് പറഞ്ഞു.

Also Read : Man Steals RTC Bus: അമ്മായിയമ്മയെ കാണാൻ പോകാൻ സർക്കാർ ബസ് മോഷ്ടിച്ചു; യുവാവ് പിടിയിൽ

2023 ഒക്ടോബറിനും നവംബറിനുമിടയില്‍ 6.5 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി നല സോപാര സ്വദേശിനി പരാതിനൽകിയിരുന്നു. ഈ പരാതിയിലായിരുന്നു പോലീസ് അന്വേഷണം. ചോദ്യം ചെയ്യലിൽ ഇയാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. 2015 മുതല്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി താൻ സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തു.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം