Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Bengaluru Namma Metro Driverless Trainsets: നമ്മ മെട്രോയിലെ ഡ്രൈവറില്ലാ ട്രെയിനുകളെ ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ നോക്കിക്കാണുന്നത്. 'കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍' ടെക്‌നോളജി വഴിയാണ് ഡ്രൈവറില്ലാ ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നത്
ബെംഗളൂരു: നമ്മ മെട്രോയിലെ ഡ്രൈവറില്ലാ ട്രെയിനുകളെ ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ നോക്കിക്കാണുന്നത്. നമ്മ മെട്രോയുടെ വിപ്ലവമായി കണക്കാക്കുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻസെറ്റിന്റെ ഒരു പ്രോട്ടോടൈപ്പ് (5RS-DM) അടുത്തിടെ BEML ലിമിറ്റഡ് പുറത്തിറക്കിയിരുന്നു. വരാനിരിക്കുന്ന നമ്മ മെട്രോ ഫേസ് 2, 2A, 2B ഇടനാഴികൾക്കായി വികസിപ്പിച്ചെടുത്തതാണ് ഇത്. ‘കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി)’ ടെക്‌നോളജി വഴിയാണ് ഡ്രൈവറില്ലാ ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതുവഴി ഡ്രൈവറുടെ ആവശ്യമില്ലാതെ മെട്രോ നെറ്റ്‌വര്‍ക്കിന് ട്രെയിനുകളുടെ സഞ്ചാരം കൃത്യമായി നിയന്ത്രിക്കാനും, ഷെഡ്യൂളിങും സുരക്ഷയും ഉറപ്പാക്കാനും സാധിക്കുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇതിലില്ല. വിപുലമായ അഗ്നി സുരക്ഷയും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നു.
BEML ന്റെ ബെംഗളൂരുവിലെ കേന്ദ്രത്തിലാണ് ഇത് പൂര്‍ണമായും രൂപകല്‍പന ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്യും. 15 വര്‍ഷം വരെ സമഗ്രമായ അറ്റകുറ്റപ്പണിക്കുള്ള പിന്തുണയും BEML ലിമിറ്റഡ് നല്‍കും.
‘ഓട്ടോമേഷനാ’ണ് ഈ സംവിധാനത്തിന്റെ കരുത്ത്. യാത്രക്കാരുടെ അനുഭവം മികച്ചതാകുന്ന തരത്തിലാണ് ഇന്റീരിയർ ഡിസൈൻ. നവീകരിച്ച പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേകൾ അടക്കമുള്ള സൗകര്യങ്ങളും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. ട്രെയിനുകളിൽ യുഎസ്ബി ചാർജിംഗ് പോർട്ടുകളും ഉൾപ്പെടുന്നു. വിശാലമായ ഗാംഗ്‌വേകൾ, എർഗണോമിക് സീറ്റിംഗ് തുടങ്ങിയവും പ്രത്യേകതകളാണ്.
ഡ്രൈവറില്ലാ മെട്രോ ട്രെയിൻസെറ്റിന്റെ പ്രോട്ടോടൈപ്പ് വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ആദ്യത്തെ ആറ് കോച്ച് പ്രോട്ടോടൈപ്പ് ട്രെയിൻ ഡിസംബർ 15 ന് ശേഷം ട്രെയിലറുകൾ വഴി കൊത്തനൂർ ഡിപ്പോയിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് പ്രോട്ടോടൈപ്പ് കുറഞ്ഞത് അഞ്ച് മാസത്തേക്ക് പരിശോധനകള്‍ക്ക് വിധേയമാക്കും.
നിലവിലെ കരാർ പ്രകാരം, വിമാനത്താവള (നീല) പിങ്ക് ലൈനുകൾക്കായി രൂപകൽപ്പന ചെയ്ത 318 സ്റ്റാൻഡേർഡ്-ഗേജ് മെട്രോ കാറുകൾ BEML വിതരണം ചെയ്യും. യാത്രക്കാര്‍ക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എയര്‍പോര്‍ട്ട് ലൈന്‍. ബെംഗളൂരു നഗരത്തെ ഇത് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കും. കലേന അഗ്രഹാര മുതൽ നാഗവാര വരെയാണ് പിങ്ക് ലൈൻ പ്രവർത്തിക്കുക.
𝗕𝗘𝗠𝗟 𝗥𝗼𝗹𝗹𝘀 𝗢𝘂𝘁 𝗣𝗿𝗼𝘁𝗼𝘁𝘆𝗽𝗲 𝗼𝗳 𝗡𝗲𝘄 𝗗𝗿𝗶𝘃𝗲𝗿𝗹𝗲𝘀𝘀 𝗠𝗲𝘁𝗿𝗼 𝗧𝗿𝗮𝗶𝗻𝘀𝗲𝘁 𝗳𝗼𝗿 𝗕𝗠𝗥𝗖𝗟’𝘀 𝗣𝗵𝗮𝘀𝗲-𝟮 𝗡𝗲𝘁𝘄𝗼𝗿𝗸
A proud moment for Make in India mobility!
BEML Limited today rolled out the prototype of its state-of-the-art Driverless… pic.twitter.com/x9yFeZazSF— BEML India (@BEMLltd) December 11, 2025