Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Bengaluru Metro Parking: ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ് സൗകര്യമൊരുങ്ങുന്നു. എല്ലാ സ്റ്റേഷനുകളിലും ഈ സൗകര്യമൊരുക്കാനാണ് തീരുമാനം.
ബെംഗളൂരു നമ്മ മെട്രോ യാത്രക്കാർക്ക് ഇനി പാർക്കിങ് വളരെ എളുപ്പം. എല്ലാ ബെംഗളൂരു മെട്രോ സ്റ്റേഷനുകളിലും മൾട്ടി ലെവൽ പാർക്കിങ് സൗകര്യം തയ്യാറാക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അധികൃതർ അറിയിച്ചു. നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാനും ട്രാഫിക് കുരുക്കഴിക്കാനും ഇത് സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.
മൾട്ടി ലെവൽ പാർക്കിങിനായുള്ള സ്ഥലം തിരയുന്ന ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. സ്ഥലം കിട്ടിക്കഴിഞ്ഞാൽ ഉടൻ തന്നെ പാർക്കിങ് കേന്ദ്രത്തിൻ്റെ പണി ആരംഭിക്കും. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് പാർക്കിംഗ് ആയിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഇത് പരിഹരിക്കാനായാണ് എല്ലാ സ്റ്റേഷനുകളും മൾട്ടി ലെവൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചത്. വഴിയരികിൽ പാർക്ക് ചെയ്ത് മറ്റ് യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതിന് പകരം സുരക്ഷിതമായി ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും.
Also Read: Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
നിലവിൽ എല്ലാ സ്റ്റേഷനുകളിലും വാഹന പാർക്കിങ് കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഓപ്പറേറ്റർമാരാണ്. സ്റ്റേഷനുകൾക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലം പാർക്കിങ് ഏരിയയാക്കിയാണ് സ്വകാര്യ ഓപ്പറേറ്റർമാർ പ്രവർത്തിക്കുന്നത്. ഇത് താത്കാലിക പരിഹാരമാണെങ്കിലും ഈ പാർക്കിങ് സൗകര്യത്തെപ്പറ്റി ആശങ്കകളുണ്ട്. ഇത്തരം പാർക്കിങ് സ്റ്റേഷനുകളിലെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാത്രക്കാർ പലതവണ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനായാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള മൾട്ടി ലെവൽ പാർക്കിങ് പണികഴിപ്പിക്കുക.
ഇത്തരം പാർക്കിങ് സൗകര്യം ഒരുക്കാൻ കഴിയുന്ന മെട്രോ സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ മഹേശ്വർ റാവു നിർദ്ദേശം നൽകി. പോലീസ് കമ്മീഷണർമാർ അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിൽ വച്ചാണ് നിർദ്ദേശം.