AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ

Parents Arrested for Allegedly Trying to Smuggle Ganja to Son: ആവശ്യമായ വസ്ത്രങ്ങൾ നൽകാനെന്ന വ്യാജേനയാണ് മാതാപിതാക്കളായ ഉമേഷും രൂപയും ജയിലിലെത്തിയത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷാപരിശോധനയിലാണ് സംഭവം പുറത്തായത്.

Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
GanjaImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 15 Dec 2025 07:24 AM

മൈസൂരു: ലഹരിവിൽപ്പനക്കേസിൽ മൈസൂരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കളെയും മകന്റെ സുഹൃത്തിനെയും മൈസൂരു മാണ്ഡി പോലീസ് അറസ്റ്റുചെയ്തു.

മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, ഇവരുടെ മകൻ ആനന്ദിന്റെ സുഹൃത്തായ എം. സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഉമേഷിന്റെയും രൂപയുടെയും മകൻ ആനന്ദ് ഒരു ലഹരിവിൽപ്പനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു.

 

സംഭവം നടന്നത്

 

ആനന്ദിന് ആവശ്യമായ വസ്ത്രങ്ങൾ നൽകാനെന്ന വ്യാജേനയാണ് മാതാപിതാക്കളായ ഉമേഷും രൂപയും ജയിലിലെത്തിയത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷാപരിശോധനയിലാണ് സംഭവം പുറത്തായത്. ആനന്ദിന് നൽകാനായി കൊണ്ടുവന്ന ജീൻസിന്റെ കീശയിൽ ഒളിപ്പിച്ച നിലയിൽ, കാർബൺ പേപ്പറിൽ പാക്ക് ചെയ്ത പേസ്റ്റ് രൂപത്തിലുള്ള ആറ് പൊതി കഞ്ചാവ് ജയിൽ ഗാർഡ് കണ്ടെടുത്തു.

Also read – ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃത

ജയിൽ ഗാർഡിന്റെ ചോദ്യം ചെയ്യലിൽ, മകന്റെ സുഹൃത്തായ സുരേഷ് പറഞ്ഞതനുസരിച്ചാണ് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചതെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി.

തുടർന്ന്, ഗാർഡ് ഇവരെ മാണ്ഡി പോലീസിന് കൈമാറുകയും, പോലീസ് നടത്തിയ അന്വേഷണത്തിൽ സുരേഷിനെയും അറസ്റ്റുചെയ്യുകയും ചെയ്തു. അറസ്റ്റിലായ ഉമേഷ്, രൂപ, സുരേഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവനുസരിച്ച്, മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ മൈസൂരു സെൻട്രൽ ജയിലിലേക്ക് തന്നെ അയച്ചു. ജയിലിൽ കഴിയുന്ന മകന് ലഹരിവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചതിലൂടെ ഇവർ ഗുരുതരമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.