Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Actress Assault Case: കേസിലെ പ്രോസിക്യൂഷന്‍റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് ഏറെ നിർണായകമായ ചോദ്യങ്ങൾ കോടതി ആരാഞ്ഞത്. കേസുമായി ബന്ധപ്പെട്ട് വിശ്വാസ യോഗ്യമായ തെളിവുകൾ ഹാജാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തിനു തൊട്ടുമുൻപ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഫോണിൽ സംസരിച്ച ശ്രീലക്ഷ്മി എന്ന് പേരുളള യുവതിക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്ന് കോടതി. ഈ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു.
കേസിലെ പ്രോസിക്യൂഷന്‍റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് ഏറെ നിർണായകമായ ചോദ്യങ്ങൾ കോടതി ആരാഞ്ഞത്. കേസുമായി ബന്ധപ്പെട്ട് വിശ്വാസ യോഗ്യമായ തെളിവുകൾ ഹാജാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും കോടതി പറഞ്ഞു.
ദിലീപും പൾസർ സുനിയും തോളിൽ കയ്യിട്ട് നിൽക്കുന്നത് ആലുവയിലെ വീട്ടിൽവെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. വീട്ടിൽ നിന്ന് പൾസർ സുനി പണം വാങ്ങിപോകുന്ന കണ്ടെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. എന്നാൽ ഇരുവരുടെയും ബന്ധം വളരെ രഹസ്യമായിട്ടാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതെങ്ങനെ ഒത്തുപോകുമെന്നാണ് കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈലും ഫോൺ സൂക്ഷിക്കാൻ ദിലീപും കാവ്യാ മാധവനും ചേർന്ന് ബാങ്ക് ലോക്കർ എടുത്തുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ഈ ആരോപണവും കോടതി തള്ളുകയാണ്. നടിയോട് ദിലീപിന് വിരോധമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ തക്കവിധത്തിലുള്ള യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിന്യായത്തില്‍ കോടതി പറയുന്നു.
അതേസമയം നടിയുടെ സ്വകാര്യദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടെന്ന് പറഞ്ഞ് വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍ പറയുന്നു. പരാതിക്കാരിയുടെ സ്വകാര്യത ഒരു ഘട്ടത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.