Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
14 Year Old Cardiac Arrest: 14 വയസുകാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് സൂചന. 10 ആം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്ലാസിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്.
14 വയസുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. 10ആം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്ലാസിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
14 വയസുകാരിയായ നല്ലമില്ലി സിരിയാണ് ക്ലാസ് മുറിയിൽ വച്ച് മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയിൽ ഈ മാസം 11നാണ് സംഭവം. പസലപുഡി ഗ്രാമത്തിലെ അന്തേവാസിയായ കുട്ടി രാമചന്ദ്രപുരം ടൗണിലെ ഒരു സ്വകാര്യ സ്കൂളിലാണ് പഠിച്ചിരുന്നത്. ക്ലാസിലിരിക്കെ പെട്ടെന്ന് ബോധം നഷ്ടമായ കുട്ടി നിലത്തുവീണു. ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടിയെ രാമചന്ദ്രപുരം ഏരിയ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേ കുട്ടി മരണപ്പെട്ടിരുന്നു.
പ്രാഥമിക വിവരം അനുസരിച്ച് ഹൃദയാഘാതമാന് മരണകാരണം. വിശദമായ പരിശോധനകൾക്ക് ശേഷമേ കൃത്യമായ കാരണം അറിയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ രാജസ്ഥാനിൽ നിന്നും ഇത്തരം ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 9 വയസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഉച്ചഭക്ഷണത്തിൻ്റെ പാത്രം തുറക്കുന്നതിനിടെയായിരുന്നു കുട്ടി കുഴഞ്ഞുവീണത്. സികാറിലെ ഒരു സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു കുട്ടി.