AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Howrah Mumbai Express Derail: ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് പാളംതെറ്റി; രണ്ടുമരണം, നിരവധിപേർക്ക് പരിക്ക്

Howrah Mumbai Express Derail: 18 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ 16 കോച്ചുകളിലും യാത്രികരുണ്ടായിരുന്നു. ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാൽ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതിൽ വ്യക്തതയില്ലെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Howrah Mumbai Express Derail: ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് പാളംതെറ്റി; രണ്ടുമരണം, നിരവധിപേർക്ക് പരിക്ക്
Howrah Mumbai Express Derail
neethu-vijayan
Neethu Vijayan | Published: 30 Jul 2024 09:34 AM

മുംബൈ: ഝാർഖണ്ഡിൽനിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിൻ പാളംതെറ്റി (Howrah Mumbai Express Derail). രണ്ടുപേർ മരിച്ചു. ഇരുപതിലധികംപേർക്ക് പരിക്കേറ്റതായാണ് വിവരം. ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് ഝാർഖണ്ഡിൽവെച്ച് ഇന്ന് പുലർച്ചെയാണ് പാളംതെറ്റിയത്. പുലർച്ചെ 3.45ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബൂവിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.

18 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ 16 കോച്ചുകളിലും യാത്രികരുണ്ടായിരുന്നു. ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാൽ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതിൽ വ്യക്തതയില്ലെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ALSO READ: യുപിയിൽ ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; നാല് പേർ മരിച്ചു

മഹാരാഷ്ട്രയിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ: മുംബൈ ഹെൽപ്പ് ലൈൻ: 022-22694040, നാഗ്പൂർ ഹെൽപ്പ് ലൈൻ നമ്പർ: 7757912790, ഭൂസാവൽ ഹെൽപ്പ് ലൈൻ നമ്പർ: 08799982712. ഈ മാസം നിരവധി ട്രെയിൻ പാളം തെറ്റിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 18 ന് ഉത്തർപ്രദേശിലെ ഗോണ്ടയിൽ ദിബ്രുഗഡ് എക്‌സ്പ്രസിൻ്റെ പാളം തെറ്റിയതിനെ തുടർന്ന് നാല് പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.