Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Sachin Tendulkar meets Lionel Messi: ആരാധകർ ആർപ്പുവിളികളോടെയാണ് ഇതിഹാസത്തെ വരവേറ്റത്. സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സി സച്ചിന് കൈമാറി.
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ കായിക പ്രേമികൾക്ക് ചരിത്ര നിമിഷം സമ്മാനിച്ച് ഇതിഹാസ താരങ്ങൾ. ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി മുംബൈയിലെത്തിയ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഒരുവേദിയിൽ. മെസിയെ കാണാനും സ്വീകരിക്കാനുമാണ് സച്ചിൻ എത്തിയത്.
വൻ വരവേൽപ്പാണ് മെസിക്ക് ആരാധകർ നൽകിയത്. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് നടിവിലായിരുന്നു മെസി വന്നിറങ്ങിയത്. ആരാധകർ ആർപ്പുവിളികളോടെയാണ് ഇതിഹാസത്തെ വരവേറ്റത്. സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സി സച്ചിന് കൈമാറി. പിന്നാലെ 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മെസ്സി സച്ചിനും സമ്മാനിച്ചു.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയെയും ഫഡ്‌നാവിസും മെസ്സിയെ കാണാൻ എത്തിയിരുന്നു. ഛേത്രിയെ കണ്ട ഉടനെ മെസ്സി കെട്ടിപ്പിടിച്ചതോടെ വേദിയിൽ ആരാധകർ ആർപ്പുവിളിച്ചു. ഇരുവർക്കും മെസ്സി ലോകകപ്പ് ജേഴ്‌സിയും സമ്മാനിച്ചു. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടായിരുന്നു.
വാങ്കഡെയിൽ വെച്ച് മെസ്സിയെക്കുറിച്ച് സച്ചിന്‍ സംസാരിച്ചു. മുംബൈ സ്വപ്നങ്ങളുടെ നഗരമാണെന്നും ഈ വേദിയിൽ വച്ച് ഒരുപാട് സ്വപ്നങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നും ഈ മൂന്നുപേരെയും ഇവിടെ കാണുന്നത് മുംബൈക്കാർക്കും, ഇന്ത്യയ്ക്കും ഒരു സുവർണ നിമിഷമാണെന്നും സച്ചിൻ പറഞ്ഞു. മുംബൈയിലെത്തിയതിന് മെസ്സിക്ക് നന്ദി പറഞ്ഞാണ് സച്ചിൻ പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം ഗോട്ട് ടൂറിന്റെ രണ്ടാം ദിനത്തിലാണ് മെസി മുംബൈയിൽ എത്തിയത്. ശനിയാഴ്ച കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും മെസ്സി സന്ദര്‍ശിച്ചിരുന്നു. എന്നാൽ ഇവിടെ സംഘർഷം സംഭവിച്ചിരുന്നു. മെസ്സിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. ഇതോടെ മെസ്സി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു.
الملك ميسي يلعب مع الأطفال ❤️ pic.twitter.com/sIgg1lQLIr
— Messi World (@M10GOAT) December 14, 2025
Indian cricket legend Sachin Tendulkar with Lionel Messi in Wankhede stadium 🐐
What language are they communicating in bro ??😂😂
— MC (@CrewsMat10) December 14, 2025