AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Kills Wifes Relative: ഭാര്യയെ സംശയം; ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്; പിന്നാലെ ഓടി രക്ഷപ്പെട്ടു

Man Kills Wife's Relative in Tamil Nadu: വിവാഹം കഴിഞ്ഞത് മുതൽ സെൽവിയെ കാളിമുത്തു സംശയിക്കാൻ തുടങ്ങി. കാളിമുത്തുവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ സെൽവി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.

Man Kills Wifes Relative: ഭാര്യയെ സംശയം; ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്; പിന്നാലെ ഓടി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രംImage Credit source: Freepik
Nandha Das
Nandha Das | Published: 06 Feb 2025 | 08:12 AM

തിരുവൊട്ടിയൂർ: ഭാര്യയുടെ ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്. 45 വയസുള്ള തനം ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തിരുവൊട്ടിയൂരിലാണ് സംഭവം. കൊല ചെയ്ത കാളിമുത്തുവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ട തനത്തിന്റെ സഹോദരിയുടെ മകളാണ് കാളിമുത്തിവിന്റെ ഭാര്യ സെൽവി. ഫേസ്ബുക് വഴിയാണ് തിരുപ്പൂർ സ്വദേശിയായ കാളിമുത്തുവും സെൽവിയും പരിചയപ്പെടുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇവർ ഇരുവരും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്.

വിവാഹം കഴിഞ്ഞത് മുതൽ സെൽവിയെ കാളിമുത്തു സംശയിക്കാൻ തുടങ്ങി. കാളിമുത്തുവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ സെൽവി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ഇതോടെ തിരുപ്പൂരിലെ ഒരു ബനിയൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന കാളിമുത്തു അവിടെ നിന്ന് തിരുവൊട്ടിയൂരിലേക്കും വന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി അവിടെ ഒരു ഇറച്ചിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.

ALSO READ: ഓടുന്ന ഓട്ടോയിൽ പീഡനശ്രമം; ചെന്നൈയിൽ 18 കാരിക്ക് നേരെ ലൈംഗികാതിക്രമം

ഇതിനിടെ പലവട്ടം ഇയാൾ ഭാര്യയുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ഈ പരിസരത്ത് മാസ്ക് ധരിച്ച് കറങ്ങുന്നുണ്ടായിരുന്നു. ഇത്തരത്തിൽ തന്റെ വീടിന്റെ പരിസരത്ത് കാളിമുത്തു കറങ്ങുന്ന വിവരം ഇന്ന് രാവിലെയാണ് തനത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.

തുടർന്ന് എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചു തനം കാളിമുത്തുവിനെ ശകാരിക്കുകയും ചെയ്തു. ഇതിൽ കുപിതനായ കാളിമുത്തു കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തനത്തിനെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാളുടെ ജീവൻ നഷ്ടമായി. തുടർന്ന്, കാളിമുത്തു അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.