Viral News: മൂന്ന് വിവാഹം, ഒമ്പത് മക്കളിൽ ഏഴ് പേർ മരണപ്പെട്ടു; ഭാര്യയുടെ പ്രേതത്തെ ഭയന്ന് 36 വർഷമായി ജീവിക്കുന്നത് സ്ത്രീവേഷത്തിൽ

UP Man Lives Disguised as a Woman for 36 Years: ഇതുവരെ ഇയാൾ മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്. ഇതിലെ രണ്ടാം ഭാര്യയാണ് പ്രേതമായി വന്ന് തന്നെ വേട്ടയാടുന്നതായി ഇയാൾ പറയുന്നത്.

Viral News: മൂന്ന് വിവാഹം, ഒമ്പത് മക്കളിൽ ഏഴ് പേർ മരണപ്പെട്ടു; ഭാര്യയുടെ പ്രേതത്തെ ഭയന്ന് 36 വർഷമായി ജീവിക്കുന്നത് സ്ത്രീവേഷത്തിൽ
Updated On: 

15 Feb 2025 16:22 PM

ഭാര്യയുടെ പ്രേതത്തെ ഭയന്ന് സ്ത്രീ വേഷത്തിൽ ജീവിക്കുന്ന ഒരു പുരുഷന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ശ്രദ്ധ നേടുന്നത്. രണ്ടാം ഭാര്യയുടെ പ്രേതം തന്നെ വേട്ടയാടുന്നതായി ഇയാൾ പറയുന്നു. ഭാര്യയുടെ പ്രേതത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി കഴിഞ്ഞ 36 വർഷമായി ഇയാൾ സ്ത്രീ വേഷത്തിലാണ് ജീവിക്കുന്നത്.

ഉത്തർപ്രദേശിലെ ജോൻപുർ സ്വദേശിയാണ് ഈ കഥയിലെ നായകൻ. മരിച്ചു പോയ തന്റെ ഭാര്യ തന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ഇയാൾ പറയുന്നത്. ഒരിക്കൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട മരിച്ചു പോയ ഭാര്യ തന്നോട് സ്ത്രീ വേഷത്തിൽ ജീവിക്കാൻ ആവശ്യപ്പെട്ടു എന്നും ഇയാൾ പറഞ്ഞതായി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ‘തൊഴിലുടമയോ മേലുദ്യോഗസ്ഥനോ ജീവനക്കാരെ ശാസിക്കുന്നത് ക്രിമിനൽ കുറ്റമല്ല’; സുപ്രീംകോടതി

ഇതുവരെ ഇയാൾ മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്. ഇതിലെ രണ്ടാം ഭാര്യയാണ് പ്രേതമായി വന്ന് തന്നെ വേട്ടയാടുന്നതായി ഇയാൾ പറയുന്നത്. മൂന്ന് ഭാര്യമാരിലായി ഇയാൾക്ക് ഒമ്പത് മക്കൾ ഉണ്ടായിരുന്നു. ഇതിൽ ഏഴ് പേർ മരണപ്പെട്ടു. ഇതും മരിച്ചു പോയ ഭാര്യയുടെ പ്രവർത്തികളാണെന്നാണ് ഇയാൾ വിശ്വസിക്കുന്നത്. അതിനാൽ, ഇത്തരത്തിൽ സ്ത്രീയായി ജീവിക്കുക അല്ലാതെ മറ്റ് വഴികൾ ഒന്നും തന്നെ ഇല്ലെന്ന് ഇയാൾ പറയുന്നു. സാരിയും വലിയ മാലകളും മൂക്കുത്തിയും ധരിച്ച് സിന്ദൂരവും പൊട്ടുമെല്ലാം അണിഞ്ഞാണ് ഇയാൾ ജീവിക്കുന്നത്.

അതേസമയം, ഇയാൾ പറയുന്ന കഥയിൽ നാട്ടുകാർക്ക് വിയോജിപ്പുണ്ട്. രണ്ടാം ഭാര്യയുടെ മരണ ശേഷം ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ഇയാൾക്ക് മതിയായ ചികിത്സയും കൗൺസലിങ്ങും നൽകണമെന്നും അവർ പറയുന്നു. എന്നാൽ, പ്രേതം തന്നെ വേട്ടയാടുകയാണെന്ന ഇയാളുടെ വാദത്തെ നാട്ടുകാരിൽ ചിലർ അംഗീകരിക്കുന്നുമുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും