Man Steals RTC Bus: അമ്മായിയമ്മയെ കാണാൻ പോകാൻ സർക്കാർ ബസ് മോഷ്ടിച്ചു; യുവാവ് പിടിയിൽ

Andhra Pradesh News: ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ആര്‍ടിസി ബസ് മോഷ്ടിക്കുകയായിരുന്നു. ബസിനടുത്ത് ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ദുര്‍ഗയ്യ ബസുമായി കടന്നുകളഞ്ഞത്.

Man Steals RTC Bus: അമ്മായിയമ്മയെ കാണാൻ പോകാൻ സർക്കാർ ബസ് മോഷ്ടിച്ചു; യുവാവ് പിടിയിൽ
Published: 

29 Jul 2024 13:16 PM

അമരാവതി: അമ്മായിയമ്മയെ കാണാന്‍ പോകുന്നതിനായി സര്‍ക്കാര്‍ ബസ് മോഷ്ടിച്ച യുവാവ് പിടിയില്‍. വെങ്കിടാപുരം സ്വദേശിയായ ദുര്‍ഗയ്യയാണ് ബസ് മോഷ്ടിച്ചത്. ദുര്‍ഗയ്യയുടെ ഭാര്യയുടെ മാതാവ് താമസിക്കുന്ന അത്തഗാരിയിലേക്ക് പോകുന്നതിനാണ് ഇയാള്‍ ബസ് സ്റ്റാന്‍ഡിലേക്കെത്തിയത്. ഈ സമയത്ത് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ആര്‍ടിസി ബസ് മോഷ്ടിക്കുകയായിരുന്നു.

Also Read: Haryana Hindutva Message: ഗോസംരക്ഷകര്‍ തോക്കുകള്‍ ഉപയോഗിക്കണം; മുസ്ലിങ്ങളെ ഭീതിയിലാക്കി വാട്‌സ്ആപ്പ് സന്ദേശം

മോഷ്ടിച്ച ബസ്‌

ബസിനടുത്ത് ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ദുര്‍ഗയ്യ ബസുമായി കടന്നുകളഞ്ഞത്. ബസ് ഓടിച്ച് അത്തഗാരിയില്‍ എത്തി അമ്മായിയമ്മയെ കണ്ട ശേഷം നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ ഉടന്‍ തന്നെ ഇയാള്‍ ബസ് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ബസുമായി ഒരാള്‍ സ്‌റ്റേഷനിലേക്കെത്തിയത് കണ്ട് പോലീസുകാരും അമ്പരന്നു.

Also Read: Vande Bharat: എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്ക് റേറ്റ് കുറവ് വന്ദേഭാ​രതിന് മാത്രമോ?

എന്നാല്‍ ഇതിനോടകം ബസ് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അത്തഗാരി വരെ പോകാന്‍ കയ്യില്‍ പണമില്ലാത്തതിനാലാണ് ബസ് മോഷ്ടിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Related Stories
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം