AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവിൻ്റെ ശ്രമം; ഒടുവിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ

Husband's Attempt to Frame Estranged Wife Exposes Their Three Cold Case Murders: ചോദ്യം ചെയ്യലിൽ മാധവ്ദാസ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. എട്ട് മാസമായി മാധവ്ദാസും ഭാര്യ ഊർമ്മിളയും അകന്നാണ് കഴിയുന്നതെന്ന് പോലീസ് കണ്ടെത്തി. പണവും സ്വർണ്ണവുമായി മകണോടൊപ്പം ഊർമ്മിള സ്വന്തം വീട്ടിലേക്ക് പോയതിലുള്ള വ്യക്തിവൈരാഗ്യം കാരണം അവരെ കൊലക്കേസിൽ കുടുക്കാൻ മാധവ്ദാസ് മെനഞ്ഞെടുത്ത കഥയാണിതെന്ന് പിന്നീട് തെളിഞ്ഞു

ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവിൻ്റെ ശ്രമം; ഒടുവിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/The Image Bank/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 01 Oct 2026 | 07:26 AM

പിണങ്ങിക്കഴിയുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഭർത്താവ് അവസാനം പോലീസിൻ്റെ പിടിയിലായി. ഇതോടെ പുറത്തുവന്നത് 2022-ൽ നടന്ന മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ച് പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്. 2022-ൽ സൂററ്റിലെ കൊസംബയിൽ വയോധികയായ ശാന്താബെൻ ഗംഭീർഭായ് വാസവ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മാധവ്ദാസ് ഭക്തിറാം സാധു എന്നയാൾ പോലീസിന് നൽകിയ വിവരത്തിൽ നിന്നാണ് കേസിൻ്റെ തുടക്കം.

ശാന്താബെന്നിനെ കൊലപ്പെടുത്തിയത് അവരുടെ കൊച്ചുമകളായ ഊർമ്മിളയും ഊർമ്മിളയുടെ ബന്ധുവും ചേർന്നാണെന്നും, മൃതദേഹം അവരുടെ വീട്ടിനുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും മാധവ്ദാസ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് ഊർമ്മിളയുടെ ബന്ധുവിനെ കണ്ടെത്തി ചോദ്യം ചെയ്തു. എന്നാൽ ഈ വ്യക്തിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. മാധവ്ദാസ് നൽകിയ വിവരത്തിന് തെളിവുകളൊന്നും ലഭിക്കാതായതോടെ പോലീസ് അന്വേഷണം അയാളിലേക്ക് തന്നെ തിരിച്ചു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ മാധവ്ദാസ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. എട്ട് മാസമായി മാധവ്ദാസും ഭാര്യ ഊർമ്മിളയും അകന്നാണ് കഴിയുന്നതെന്ന് പോലീസ് കണ്ടെത്തി. പണവും സ്വർണ്ണവുമായി മകണോടൊപ്പം ഊർമ്മിള സ്വന്തം വീട്ടിലേക്ക് പോയതിലുള്ള വ്യക്തിവൈരാഗ്യം കാരണം അവരെ കൊലക്കേസിൽ കുടുക്കാൻ മാധവ്ദാസ് മെനഞ്ഞെടുത്ത കഥയാണിതെന്ന് പിന്നീട് തെളിഞ്ഞു. എന്നാൽ പോലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ ശാന്താബെന്നിൻ്റെ മരണത്തിൽ മാധവ്ദാസിനും ഊർമ്മിളയ്ക്കും നേരിട്ട് പങ്കുണ്ടെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു..

Also Read: അമ്പോ! ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ കോടികളുടെ നോട്ടുകെട്ടുകളും സ്വർണാഭരണങ്ങളും; എണ്ണാൻ മെഷീനെത്തിച്ച് വിജിലൻസ്

2022-ൽ ഇവർ ശാന്താബെന്നിനെ കൊലപ്പെടുത്തി മൃതദേഹം ഒരു ബാരലിലാക്കി സിമൻ്റ് ഉപയോഗിച്ച് അടച്ചുവെന്നും, പിന്നീട് അവിടെ നിന്നും മാറ്റി വീട്ടുപറമ്പിൽ കുഴിച്ചിട്ടുവെന്നും പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, അതേ വർഷം തന്നെ ഇവർ നടത്തിയ മറ്റ് രണ്ട് കൊലപാതകങ്ങളുടെ വിവരങ്ങൾ കൂടി പുറത്തുവന്നു. മാധവ്ദാസിൻ്റെ അമ്മ മഞ്ജുളാബെൻ ഭക്തിറാം സാധുവിനെയാണ് ഇവർ ആദ്യം കൊലപ്പെടുത്തിയത്. കിടപ്പിലായ അമ്മയെ നോക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണം ഇരുവരും ചേർന്ന് തലയണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ദഹിപ്പിച്ചു.

ഇവരോടൊപ്പം കഴിഞ്ഞിരുന്ന ഊർമ്മിളയുടെ സഹോദരിയും ശാന്താബെന്നിൻ്റെ കൊച്ചുമകളുമായ ഭഗവതിബെൻ കമലേഷ്ഭായ് വാസവയാണ് രണ്ടാമത് കൊല്ലപ്പെട്ടത്. പണവും വിലപിടിപ്പുള്ള വസ്തുക്കളും കുടുംബസ്വത്തും സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ഭഗവതിബെന്നിനെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. ഇതിന് ശേഷമാണ് സ്വത്തുക്കൾ പൂർണ്ണമായും കൈക്കലാക്കാൻ ഇരുവരും ചേർന്ന് ശാന്താബെന്നിനെയും കൊലപ്പെടുത്തിയത്. കേസിൽ തുടർ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

English Summary

An Ahmedabad man’s attempt to falsely frame his estranged wife for murder backfired when police investigation led to the couple confessing to three separate killings of family members in 2022.

Follow Us