AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mark Carney: യുറേനിയം മുതല്‍ എഐ വരെ ചര്‍ച്ചയാകും; കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍

Mark Carney India Visit Update: കഴിഞ്ഞ വര്‍ഷം ജൂണില്‍ ജി7 നേതാക്കളുടെ ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി മോദി കാനഡ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് കാര്‍ണിയുടെ സന്ദര്‍ശനം. ഇന്ത്യന്‍, കനേഡിയന്‍ സിഇഒമാര്‍, വ്യവസായ, സാമ്പത്തിക വിദഗ്ധര്‍, നൂതനാശയക്കാര്‍, അധ്യാപകര്‍ തുടങ്ങിവയരുമായും കാര്‍ണി ചര്‍ച്ചകള്‍ നടത്തും.

Mark Carney: യുറേനിയം മുതല്‍ എഐ വരെ ചര്‍ച്ചയാകും; കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍
മാര്‍ക്ക് കാര്‍ണിയെ സ്വീകരിക്കുന്നു Image Credit source: PTI
Shiji M K
Shiji M K | Updated On: 28 Feb 2026 | 06:29 AM

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈയിലെത്തി. മാര്‍ച്ച് 2 വരെ അദ്ദേഹം രാജ്യത്തുണ്ടാകും. മാര്‍ക്ക് കാര്‍ണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനമാണിത്. മുംബൈയിലെത്തിയ കാര്‍ണിയെയും ഭാര്യ ഡയാന ഫോക്‌സ് കാര്‍ണിയെയുംം മഹാരാഷ്ട്ര പ്രോട്ടോക്കോള്‍ ആന്‍ഡ് മാര്‍ക്കറ്റിങ് മന്ത്രി ജയ് കുമാര്‍ റാവല്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് കാര്‍ണിയുടെ ഈ സന്ദര്‍ശനം ഗുണം ചെയ്‌തേക്കും. കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കാര്‍ണിയുടെ വരവ്.

ശനിയാഴ്ച അദ്ദേഹം മുംബൈയില്‍ വെച്ച് ബിസിനസ് നേതാക്കളുമായി ചര്‍ച്ച നടത്തും. താജ്മഹല്‍ പാലസ് ഹോട്ടലിലെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തുന്ന കാര്‍ണി, തിങ്കളാഴ്ച ഹൈദരാബാദ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായുള്ള വാണിജ്യം, നിക്ഷേപം, ഇന്തോ-പസഫിക് പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

Also Read: Modi-Netanyahu Meeting: കൂടുതല്‍ കരുത്തോടെ, തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യയും ഇസ്രായേലും; വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

കഴിഞ്ഞ വര്‍ഷം ജൂണില്‍ ജി7 നേതാക്കളുടെ ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി മോദി കാനഡ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് കാര്‍ണിയുടെ സന്ദര്‍ശനം. ഇന്ത്യന്‍, കനേഡിയന്‍ സിഇഒമാര്‍, വ്യവസായ, സാമ്പത്തിക വിദഗ്ധര്‍, നൂതനാശയക്കാര്‍, അധ്യാപകര്‍ തുടങ്ങിവയരുമായും കാര്‍ണി ചര്‍ച്ചകള്‍ നടത്തും.

Follow Us