തമിഴ്‌നാട്ടിൽ വൻ ജയിൽ ചാട്ടം! പൊലീസിനെ ആക്രമിച്ച് 17 തടവുകാർ കടന്നുകളഞ്ഞു; കേരളത്തിലേക്ക് കടക്കാൻ സാധ്യത
17 inmates escape Tamil Nadu’s Theni jail: തേനി സബ് ജയിലില്‍ പൊലീസുകാരനെ ആക്രമിച്ച ശേഷം 17 തടവുകാര്‍ ജയില്‍ ചാടി. രക്ഷപ്പെട്ട 17 പേരിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പ്രതികള്‍ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ അതിര്‍ത്തി കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി.

പ്രതീകാത്മക ചിത്രം
തമിഴ്‌നാട്ടില്‍ വന്‍ ജയില്‍ചാട്ടം. തേനി സബ് ജയിലില്‍ പൊലീസുകാരനെ ആക്രമിച്ച ശേഷം 17 തടവുകാര്‍ ജയില്‍ ചാടി. രക്ഷപ്പെട്ട 17 പേരിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാളെ അറസ്റ്റു ചെയ്തതായി സൗത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) വിജയേന്ദ്ര ബിദാരി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ അയൽ ജില്ലയായ ദിണ്ഡിഗലിൽ 16 ഇടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ഡിഗൽ പൊലീസ് സൂപ്രണ്ട് എസ്. ജയകുമാർ എഎൻഐയോട് പ്രതികരിച്ചു.
പ്രതികളായ 17 പേരും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ സെല്ലിലേക്ക് പ്രവേശിച്ചപ്പോൾ, പ്രതികൾ അവരെ ആക്രമിക്കുകയും തുടർന്ന് ജയിലിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
വാഹന പരിശോധന വീഡിയോ
#WATCH | Tamil Nadu | Security teams conduct intensive vehicle checking following the incident where 17 inmates have escaped from the Theni sub-jail. 17 special teams have been formed to track down and apprehend the escaped prisoners.
One escaped prisoner has been arrested by police during combing operations: Inspector General of Police (IGP), South Zone, Vijayendra Bidari
— ANI (@ANI) October 26, 2026
ചില തടവുകാർ അപസ്മാരം വന്നതുപോലെ അഭിനയിക്കുകയും, സഹായത്തിനെത്തിയ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് തേനി ജില്ലാ പൊലീസ് സൂപ്രണ്ട് കെഎസ് പ്രവീൺ ഗൗതം ജയിലിൽ പരിശോധന നടത്തി.
Also Read: ആന്ധ്രാപ്രദേശിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 25-കാരൻ അറസ്റ്റിൽ
ലിംഗം, രാജ സിംഗന്ധർ, കറുപ്പസാമി, സിലംബരശൻ, തിരുപ്പതി, മെൻജിസുന്ദരം, ശബരി, പൊൻ മുത്തു, നിജന്ത്, കാർത്തിക് രാജ, മുഗിലൻ, സെൽവ, തരുൺ, രാജ്കുമാർ, പ്രവീൺ, മുത്തു ഇളങ്കോ, രാജുവിൻ എന്നിവരാണ് രക്ഷപ്പെട്ട പ്രതികളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസുകാരന് പരിക്ക്
സംഭവത്തിൽ തേനി ജില്ലാ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ പൊലീസുകാര്‍ക്കും നിസ്സാര പരിക്കുകൾ പറ്റിയതായി പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തെ തുടര്‍ന്ന് സമീപ ജില്ലകളിലും പൊലീസ് ജാഗ്രതയിലാണ്. മധുര, ദിണ്ടിഗല്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുടെ ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ പലരും വില്ലുപുരം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വില്ലുപുരം ജില്ലയിലുടനീളം വാഹന പരിശോധനകള്‍ ശക്തമാക്കി.
കേരളത്തിലേക്ക് കടക്കാനും സാധ്യത
പ്രതികള്‍ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ അതിര്‍ത്തി കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. പാലക്കാട്, ഇടുക്കി അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇടുക്കി പൊലീസിന് പ്രതികളുടെ ചിത്രം കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
English Summary
Seventeen inmates escaped from the Theni sub-jail in Tamil Nadu after assaulting prison guards. One escapee has been arrested, while seventeen special police teams are hunting for the rest. The fugitives are suspected to enter Kerala through the Palakkad and Idukki borders. Police have set up strict checkposts and intensified security along the border areas.