Delhi Fire Accident: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; അണക്കാനുള്ള ശ്രമം തുടരുന്നു

Brahmaputra Apartments Fire Accident: 2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. നിരവധി രാജ്യസഭാ എംപിമാരാണ് ഇവിടെ താമസിക്കുന്നുത്. ദീപാവലി ആഘോഷത്തിൻ്റെ ഭാ​ഗമായി കുട്ടികൾ പടക്കം പൊട്ടിച്ചതാവാം തീ പടർന്നതിന് പിന്നിലെ കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.

Delhi Fire Accident: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; അണക്കാനുള്ള ശ്രമം തുടരുന്നു

Delhi Fire Accident

Published: 

18 Oct 2025 | 02:31 PM

ന്യൂഡൽഹി: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീപിടുത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഫ്ലാറ്റിലെ ബേസ്മെൻറ് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടുത്തം റിപ്പോർട്ട് ചെയ്തത്. തീപിടുത്തത്തിൽ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചതായി അധികൃതർ പറഞ്ഞു.

2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. നിരവധി രാജ്യസഭാ എംപിമാരാണ് ഇവിടെ താമസിക്കുന്നുത്. ബേസ്മെൻറ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളെല്ലാം പൂർണമായും കത്തി നശിച്ചു. മുകളിലേക്ക് തീ പടർന്നതിനെ തുടർന്ന് രണ്ട് ഫ്ളോറുകൾ പൂർണമായി തീവിഴുങ്ങിയതായാണ് വിവരം. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.

ദീപാവലി ആഘോഷത്തിൻ്റെ ഭാ​ഗമായി കുട്ടികൾ പടക്കം പൊട്ടിച്ചതാവാം തീ പടർന്നതിന് പിന്നിലെ കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. പാർലമെന്റിൽ നിന്ന് 200 മീറ്റർ മാത്രം ദൂരമാണ് ഇവിടേയ്ക്കുള്ളത്. പാർലമെന്റ് അംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതികളിൽ ഒന്നാണ് ഇത്.

Updating…

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ