Mining Amendment Act 2026: ഖനന നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ; സുപ്രീം കോടതിയെ സമീപിക്കും

Congress-Ruled States to Challenge Mining Amendment Act 2026: സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു.

Mining Amendment Act 2026: ഖനന നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ; സുപ്രീം കോടതിയെ സമീപിക്കും

സുപ്രീം കോടതി

Updated On: 

21 Aug 2026 | 07:47 AM

ന്യൂഡൽഹി: ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നാല് സംസ്ഥാനങ്ങൾ. കേരളം ഉൾപ്പടെ നാല് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളാണ് പാർലമെന്റ് പാസ്സാക്കിയ നിയമ ഭേദഗതിക്കെതിരെ നിയമപോരാട്ടം നടത്താൻ തീരുമാനിച്ചത്. ഭരണഘടന വിദ്ഗതരായ സീനിയർ അഭിഭാഷകരിൽ നിന്ന് ലഭിച്ച നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് നീക്കം.

സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു.

എതിർക്കുന്ന സംസ്ഥാനങ്ങൾ

നിയമ ഭേദഗതി നടപ്പായാൽ ക്വാറികൾ, ഖനന മേഖലകൾ, ധാതുസമ്പന്ന ഭൂമി എന്നിവയിൽനിന്ന് നികുതിയും സെസ്സുകളും പിരിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് ആകും എന്നതാണ് സംസ്ഥാന സർക്കാരുകളുടെ പ്രധാന ആശങ്ക.  കേരളം ഉൾപ്പെടെയുള്ള കോൺഗ്രസ് സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. കേരളത്തിന് പുറമെ കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും പാർലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കും. ഇന്ത്യ സഖ്യം അധികാരത്തിൽ ഇരിക്കുന്ന ജാർഖണ്ഡും നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ALSO READ: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു; സിഖ് വിരുദ്ധ കലാപ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു

ഖനന നിയമ ഭേദഗതി

ഇന്ത്യയിലെ പ്രധാനപ്പെട്ട ഖനന മേഖലയെയും ധാതു വിഭവങ്ങളുടെ നികുതി ഘടനയെയും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സുപ്രധാനമായ ഒരു നിയമഭേദഗതിയാണിത്. ധാതുക്കൾ അടങ്ങിയിരിക്കുന്ന ഭൂമിയുടെ മേലുള്ള നിയന്ത്രണം കൂടുതൽ ശക്തമാക്കാനും, രാജ്യവ്യാപകമായി ഒരേതരത്തിലുള്ള നികുതി ഘടന കൊണ്ടുവരാനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ഇത് നടപ്പായാൽ ക്വാറികൾ, ഖനന മേഖലകൾ, ധാതുസമ്പന്ന ഭൂമി എന്നിവയിൽനിന്ന് നികുതിയും സെസ്സുകളും പിരിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാകും.

ഖനനത്തിന് ഭൂമി പാട്ടത്തിന് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിനായിരിക്കും എന്നതാണ് ഖനന നിയമ ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. കൂടാതെ, ഏതെങ്കിലും പ്രദേശത്ത് അഞ്ച് ശതമാനം ധാതുക്കളുണ്ടെന്ന് കണ്ടെത്തിയാൽ ആ പ്രദേശം ഖനന ഭൂമിയായി കണ്ടെത്തി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാറിന് കഴിയും. അതുപോലെ, കരിങ്കല്ല്, ചെങ്കല്ല്, മണൽ എന്നിവയുടെ നിയന്ത്രണവും പുതിയ വ്യവസ്ഥകൾക്ക് കീഴിലാകും. നിയമ ഭേദഗതിയിലൂടെ ഖനനം സ്വകാര്യ കമ്പനികൾ കൈയടക്കുമെന്നു മാത്രമല്ല ഖനന ഭൂമിയിലുള്ള സംസ്ഥാനത്തിന്റെ അവകാശവും നഷ്ടമാകും.

English Summary:

Congress-ruled states have decided to challenge the Mining Amendment Act, 2026, raising concerns over its impact on the powers of state governments and the management of mineral resources. The states argue that the amendments could undermine their constitutional authority over mining-related matters and affect their revenue interests.

Loading...
Unable to load recommendations.
Follow Us
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്