AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Citizens In Venezuela: അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക; വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

US Strike On Venezuela: പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സിനെ ഉപയോഗിച്ച് വെനസ്വേലയിലേക്ക് അതിക്രമിച്ച് കയറി യുഎസ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അമേരിക്ക അതീവ രഹസ്യമായി ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ നിന്നാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയത്.

Indian Citizens In Venezuela: അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക; വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
Indian Citizens In VenezuelaImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 04 Jan 2026 | 06:03 AM

ന്യൂഡൽഹി: വെനസ്വേലയിൽ അമേരിക്ക നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയ സംഭവത്തിൻ്റെയും പശ്ചാച്ചലത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം.

ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും ശക്തമായി തുടരുകയാണ്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സാഹചര്യം മോശമായതിനാൽ നിലവിൽ വെനസ്വേലയിൽ താമസമാക്കിയിട്ടുള്ള ഇന്ത്യക്കാർ താമസസ്ഥലത്ത് തന്നെ സുരക്ഷിതമായി തുടരണണെമെന്നാണ് മന്ത്രാലയത്തിൻ്റെ ആവശ്യം. അടിയന്തര സാഹചര്യമുണ്ടായാൽ കാരക്കാസിലെ ഇന്ത്യൻ എംബസിയുമായുടെ സഹായം തേടണമെന്നും നിർദേശമുണ്ട്.

ALSO READ: വെനസ്വേലയ്‌ക്കെതിരെ ആക്രമണം നടത്തി യുഎസ്‌; മഡുറോയെയും ഭാര്യയെയും പിടികൂടിയെന്ന് ട്രംപ്‌

കഴിഞ്ഞ ദിവസം അമേരിക്ക വെനസ്വേലയിൽ നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടൽ. പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സിനെ ഉപയോഗിച്ച് വെനസ്വേലയിലേക്ക് അതിക്രമിച്ച് കയറി യുഎസ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അമേരിക്ക അതീവ രഹസ്യമായി ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ നിന്നാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയത്.

അതേസമയം ഇന്ത്യയിൽ സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ അമേരിക്കയുടെ അധിനിവേശത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വെനസ്വേലയുമായി നല്ല ബന്ധം പുലർത്തുന്ന റഷ്യയും ചൈനയും അടക്കം അമേരിക്കയുടെ അപ്രതീക്ഷിത നീക്കത്തെ രൂക്ഷമായി വിമർശിച്ചു.