Mumbai Metro: മുംബൈയിലെ യാത്ര ഇനി വളരെ എളുപ്പം; പുതിയ മെട്രോ ലൈനിന്റെ ഉദ്ഘാടനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

Mumbai metro line 9 phase 1: മുംബൈ മെട്രോ ലൈൻ 9-ന്റെ ആദ്യ ഘട്ടം നാളെ ഉദ്ഘാടനം ചെയ്യും. മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഉദ്ഘാടനം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നീട്ടിവയ്ക്കുകയായിരുന്നു. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും, വളരെ എളുപ്പം യാത്ര ചെയ്യാനും ഈ പാത വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Mumbai Metro: മുംബൈയിലെ യാത്ര ഇനി വളരെ എളുപ്പം; പുതിയ മെട്രോ ലൈനിന്റെ ഉദ്ഘാടനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 11:28 AM

മുംബൈ: ദഹിസർ-മീര ഭയന്ദർ കോറിഡോറിന്റെ ഭാഗമായ മെട്രോ ലൈൻ 9-ന്റെ ആദ്യ ഘട്ടം നാളെ (ഏപ്രില്‍ 7) ഉദ്ഘാടനം ചെയ്യും. മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഉദ്ഘാടനം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നീട്ടിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയിലെ ദഹിസറിൽ രാവിലെ 10 മണിക്ക് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുമെന്നാണ് വിവരം. മെട്രോ ലൈൻ 9 ന്റെ ഒന്നാം ഘട്ടത്തിലെ ദഹിസർ, പാണ്ടുരംഗ്വാഡി, മിറാഗാവ്, കാശിഗാവ് എന്നീ നാല് സ്റ്റേഷനുകളിലൂടെ ഉദ്യോഗസ്ഥരും, മുഖ്യാതിഥികളും സഞ്ചരിക്കും.

പദ്ധതിയുടെ ഗുണം

നിലവിൽ മുംബൈയിൽ 1, 2A, 3, 7 എന്നീ നാല് മെട്രോ ലൈനുകളാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. ലൈൻ 9 ന്റെ ആദ്യഘട്ടം ആരംഭിക്കുന്നതോടെ, ദഹിസാർ (ഈസ്റ്റ്) മുതൽ മിറാ റോഡിലെ കാശിഗാവ് വരെയുള്ള 4.5 മുതൽ 5 കിലോമീറ്റർ വരെയുള്ള എലിവേറ്റഡ് കോറിഡോർ പ്രവര്‍ത്തനക്ഷമമാകും. വടക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും, ദൈനംദിന യാത്രക്കാര്‍ക്ക് വളരെ എളുപ്പം യാത്ര ചെയ്യാനും ഈ പാത വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Also Read: Bullet Train: ദേ വീണ്ടും ബുള്ളറ്റ് ട്രെയിന്‍ റൂട്ട്; ബെംഗളൂരു-ചെന്നൈ യാത്ര ഇനി ഇവര്‍ക്കും എളുപ്പം

ഗുണ്ടാവലി മുതൽ ഒവാരിപദ വരെ സർവീസ് നടത്തുന്ന നിലവിലുള്ള റെഡ് ലൈനിന്റെ (ലൈൻ 7) വിപുലീകരണമായി മെട്രോ ലൈന്‍ 9 പ്രവര്‍ത്തിക്കും. യാത്രാസമയം കുറയ്ക്കുക, ലൈന്‍ 7, 2A എന്നിവയുമായുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുക, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ തിരക്ക് കുറയ്ക്കുക എന്നിവയാണ് ഈ റൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഎംആർഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ കോറിഡോറിനുള്ള ടൈംടേബിള്‍ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ അധിക ട്രിപ്പുകളും ഏര്‍പ്പെടുത്തും. പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ