AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bullet Train: ദേ വീണ്ടും ബുള്ളറ്റ് ട്രെയിന്‍ റൂട്ട്; ബെംഗളൂരു-ചെന്നൈ യാത്ര ഇനി ഇവര്‍ക്കും എളുപ്പം

Bengaluru Chennai Travel Set to Get Easier Andhra Pradesh Plans Two Bullet Train: ഡിപിആര്‍ പൂര്‍ത്തിയാകുന്നതോടെ ടെന്‍ഡറുകള്‍ ക്ഷണിച്ച് നിര്‍മാണം ആരംഭിക്കാനാണ് നീക്കം. അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് രാജ്യത്തെ ആദ്യ ബുള്ളറ്റ് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ട്രെയിന്‍ സര്‍വീസ്. ഇത് മാര്‍ച്ചോടെ ആരംഭിക്കുമെന്നാണ് വിവരം.

Bullet Train: ദേ വീണ്ടും ബുള്ളറ്റ് ട്രെയിന്‍ റൂട്ട്; ബെംഗളൂരു-ചെന്നൈ യാത്ര ഇനി ഇവര്‍ക്കും എളുപ്പം
പ്രതീകാത്മക ചിത്രം Image Credit source: Michael Dunning/The Image Bank/Getty Images
Shiji M K
Shiji M K | Published: 06 Apr 2026 | 10:24 AM

അമരാവതി: ആന്ധ്രാപ്രദേശിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ലോട്ടറി. രണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ കൂടി വരാന്‍ പോകുകയാണ്. അമരാവതിയെയും ചെന്നൈ-ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പാതകളെത്തുന്നത്. ഈ പദ്ധതിയ്ക്കായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചു. മാത്രമല്ല, ഈ പാതകളെ മൈസൂരു-ചെന്നൈ ഇടനാഴിയെ നായാദപേട്ടുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

ഗുണ്ടൂര്‍, ചിരാല, നെല്ലൂര്‍, നായാദപേട്ട, ശ്രീ സിറ്റി വഴി ചെന്നൈയിലേക്ക് ഒരു ഇടനാഴിയും നായാദപേട്ട, തിരുപ്പതി, ചിറ്റൂര്‍, ബംഗാരുപേട്ട, ബെംഗളൂരു, മാണ്ഡ്യ വഴി മൈസൂരിലേക്ക് മറ്റൊരു അതിവേഗ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

രാജ്യം വളരുന്നു കൂടെ റെയില്‍വേയും

കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച അതിവേഗ റെയില്‍പാതയുടെ നിര്‍മാണം വൈകാതെ തുടങ്ങാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ആന്ധ്രാപ്രദേശ് വഴി മൂന്ന് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികളാണുള്ളത്. ഹൈദരാബാദ്-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ഹൈദരാബാദ് എന്നിവയാണത്. ഇവയുടെ അലൈന്‍മെന്റ് തയാറാക്കി വരികയാണ്. അലൈന്‍മെന്റ് പൂര്‍ത്തിയായ ശേഷം ഡിപിആര്‍ തയാറാക്കും.

ഡിപിആര്‍ പൂര്‍ത്തിയാകുന്നതോടെ ടെന്‍ഡറുകള്‍ ക്ഷണിച്ച് നിര്‍മാണം ആരംഭിക്കാനാണ് നീക്കം. അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് രാജ്യത്തെ ആദ്യ ബുള്ളറ്റ് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ട്രെയിന്‍ സര്‍വീസ്. ഇത് മാര്‍ച്ചോടെ ആരംഭിക്കുമെന്നാണ് വിവരം.

Also Read: Bullet Train: സ്വപ്‌നപദ്ധതിയുടെ ഡിപിആറിന് ഒരു വര്‍ഷം മാത്രം; ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് ‘ദേ പോയി, ദാ വരാം’

ഹൈദരാബാദ്-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു ഇടനാഴികള്‍ക്കായുള്ള അലൈന്‍മെന്റ് സര്‍വേയും പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കേന്ദ്രം ഭൂമി ഏറ്റെടുക്കും. അമരാവതിയെ വികസനത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ പാതയെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ആന്ധ്രാപ്രദേശിന്റെ തലവര തന്നെ മാറും.

Follow Us