Crime News: കരഞ്ഞുകൊണ്ടായിരുന്നു എന്റെ ഹോളി ആഘോഷം അവസാനിച്ചത്; ഇന്ത്യയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായതായി വിദേശ വനിത

Foreign Woman Assaulted in India During Holi Celebrations: ഇത്രയും മനോഹരമായ ആഘോഷത്തെ ദുരുപയോഗം ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. ഹോളി ആഘോഷത്തിനിടെ തനിക്ക് ഒട്ടനവധി ദുരനുഭവങ്ങള്‍ ഉണ്ടായി. തനിക്ക് മാത്രമല്ല നിരവധി സ്ത്രീകള്‍ അത്തരം അവസ്ഥയിലൂടെ കടന്നുപോയിരിക്കാം. ഇന്ത്യയില്‍ നിന്ന് തനിക്കുണ്ടായ നല്ല അനുഭവങ്ങളെല്ലാം ഇല്ലാതായ നിമിഷമായിരുന്നു അതെന്നും അവര്‍ പറയുന്നു.

Crime News: കരഞ്ഞുകൊണ്ടായിരുന്നു എന്റെ ഹോളി ആഘോഷം അവസാനിച്ചത്; ഇന്ത്യയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായതായി വിദേശ വനിത

ഡാനിയേല്‍

Published: 

20 Mar 2025 | 01:29 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹോളി ആഘോഷത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി വിദേശ വനിത. യാത്രികയായ ഡാനിയേല്‍ ആണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. വിവിധ രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തി അതിന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള വ്‌ളോഗറാണ് ഡാനിയേല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇന്ത്യയില്‍ നിന്ന് നേരിട്ട അതിക്രമത്തെ കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്.

കരഞ്ഞുകൊണ്ടാണ് താന്‍ ഹോളി ആഘോഷം അവസാനിപ്പിച്ചതെന്നാണ് ഡാനിയേല്‍ പറയുന്നത്. ഇന്ത്യയിലെ ഒരു വിഭാഗം പുരുഷന്മാര്‍ ഹോളി ആഘോഷത്തെ സ്ത്രീകളെ ഉപദ്രവിക്കാനും സ്പര്‍ശിക്കാനുമുള്ള അവസരമായാണ് എടുത്തതെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു.

ഇത്രയും മനോഹരമായ ആഘോഷത്തെ ദുരുപയോഗം ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. ഹോളി ആഘോഷത്തിനിടെ തനിക്ക് ഒട്ടനവധി ദുരനുഭവങ്ങള്‍ ഉണ്ടായി. തനിക്ക് മാത്രമല്ല നിരവധി സ്ത്രീകള്‍ അത്തരം അവസ്ഥയിലൂടെ കടന്നുപോയിരിക്കാം. ഇന്ത്യയില്‍ നിന്ന് തനിക്കുണ്ടായ നല്ല അനുഭവങ്ങളെല്ലാം ഇല്ലാതായ നിമിഷമായിരുന്നു അതെന്നും അവര്‍ പറയുന്നു.

തന്റെ ഹോളി ആഘോഷം അവസാനിപ്പിച്ചത് കരഞ്ഞുകൊണ്ടാണ്. എന്നാലും ഇന്ത്യയില്‍ മോശം ആളുകള്‍ മാത്രമേ ഉള്ളൂവെന്ന് താന്‍ പറയില്ല. വളരെ മനോഹരമായ നിരവധി ആളുകളെ താന്‍ അവിടെ കണ്ടിട്ടുണ്ടെന്നും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു.

ഡാനിയേല്‍ പങ്കുവെച്ച വീഡിയോ

അതേസമയം, ഹോളി ആഘോഷത്തിനിടെ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. നടനും ബ്ലോഗറുമായ തുഷാര്‍ ശുക്ല കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

Also Read: Nagpur Violence: ഔറംഗസേബ് വിവാദം; നാഗ്പൂർ സംഘർഷഭരിതം, കർഫ്യൂ ഏർപ്പെടുത്തി

ഹോളി ആഘോഷിക്കുന്നതിനിടെ പലരും സ്ത്രീകളെ സ്പര്‍ശിക്കുന്നതായി പുറത്തുവരുന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഹോളി ആഘോഷത്തിനിടെ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്