AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video : സിംഹവും പെൺസിംഹവും കറങ്ങി നടക്കുമ്പോൾ ദാ മുന്നിൽ ബൈക്കിൽ മൂന്ന് പേർ! പിന്നെ സംഭവിച്ചത്

ഗുജറാത്തിലെ ഗിർ വനത്തിൽ നിന്നുള്ള കാഴ്ചയാണിത്. സിംഹത്തെ കണ്ട് മൂന്ന് പേരും എവിടേക്കോ ഓടി രക്ഷപ്പെടുകയായിരുന്നു

Viral Video : സിംഹവും പെൺസിംഹവും കറങ്ങി നടക്കുമ്പോൾ ദാ മുന്നിൽ ബൈക്കിൽ മൂന്ന് പേർ! പിന്നെ സംഭവിച്ചത്
Screen GrabImage Credit source: Screen Grab
Jenish Thomas
Jenish Thomas | Published: 19 Mar 2025 | 11:56 PM

കാട്ടിൽ ഒറ്റയ്ക്ക് നടന്ന് പോകുമ്പോൾ ഒരു വന്യമൃഗത്തിൻ്റെ മുന്നിലെത്തിയാൽ എന്താകും സ്ഥിതിയെന്ന് നമ്മൾ ഒരിക്കൽ എങ്കിലും ആലോചിച്ചിട്ടുണ്ടാകും.അതിപ്പോൾ കാട്ടിലെ രാജാവ് സിംഹത്തിൻ്റെ മുന്നിലാണെങ്കിലോ, പൊടി പോലും കിട്ടില്ല. എന്നാൽ അതിനെല്ലാം വിപരീതമായ ഒരു കാഴ്ചയാണ് ഗുജറാത്തിലെ ഗിർ വനത്തിൽ നിന്നും കാണാൻ ഇടയായത്.

ബൈക്കിലെത്തിയ മൂന്ന് യുവാക്കളുടെ മുന്നിലേക്ക് സിംഹവും അതിൻ്റെ ഇണയും എത്തുകയാണ്. സിംഹങ്ങളെ കണ്ടതോടെ രണ്ട് പേർ എവിടേക്കോ ഓടി മറഞ്ഞു. ബൈക്കിൽ ഇരുന്ന മൂന്നാമൻ ഒരു നിമിഷം അവിടെ തന്നെ നിന്നെങ്കിലും സിംഹങ്ങൾ അടുക്കുന്നത് കണ്ടതോടെ ജീവനും കൊണ്ട് ഓടി. സിംഹങ്ങൾ അവരെ പിന്തുടരാതിരുന്നത് അവരുടെ ഭാഗ്യം എന്ന് തന്നെ പറയാം

ഈ വീഡിയോയെ ഏറ്റവും രസകരമാക്കുന്നത് അതിൻ്റെ കമൻ്റ് ബോക്സാണ്. സിംഹങ്ങൾ വേറെ മൂഡിലാണ്. സിംഹത്തിന് മനുഷ്യന്മാരിൽ വലിയ താൽപര്യമില്ല എന്ന് തുടങ്ങിയ രസകരമായ പല അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. റിട്ടേയർഡ് ഫോറസ്റ്റ് ഓഫീസർ സുശാന്ത് നന്ദയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം:

 

View this post on Instagram

 

A post shared by TV9 MALAYALAM (@tv9malayalam)